തിരുവനന്തപുരം: പച്ചക്കറി വില വർധനയിൽ സർക്കാർ കർശന ഇടപെടൽ നടത്തുന്നുണ്ടെന്ന് മന്ത്രി ജി ആർ അനിൽ.
കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. എൻറെ കൈയ്യിൽ മാന്ത്രിക വടിയില്ലെന്നാണ് ചിദംബരം പോലും പറയുന്നത്.നമുക്ക് ആവശ്യമുള്ള അരി നൽകുന്നതിൽ കേന്ദ്ര വിവേചനം തുടരുകയാണ്. 98% പേരും റേഷൻ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവരാണ്.
59% പേർ ഈ മാസം ഇതുവരെ പൊതുവിതരണ സമ്പ്രദായത്തെയാണ് ആശ്രയിച്ചത്. സപ്ലൈകോയെ തകർക്കുന്ന സമീപനം പ്രതിപക്ഷത്തു നിന്നുണ്ടാകുന്നത് ദൗർഭാഗ്യകരമാണ്.വിലക്കയറ്റം താൽകാലിക പ്രതിഭാസമാണ്. അതിനെ എന്തായാലും സർക്കാർ നോക്കി നിൽക്കില്ല. വിപണിയിൽ സർക്കാർ ഇടപെടും.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിലക്കയറ്റം കുറവ് കേരളത്തിലാണ്. ഇത് സർക്കാരിന്റെ ഇടപെടലിന്റെ കൂടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.