Saturday, December 28, 2024
Homeകേരളംഡബ്ല്യു.സി.കെ.റോയ് അന്തരിച്ചു.

ഡബ്ല്യു.സി.കെ.റോയ് അന്തരിച്ചു.

മുതിർന്ന പത്രപ്രവർത്തകനും മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്ററുമായ പാക്കിൽ വട്ടച്ചാണയ്ക്കൽ ഡബ്ല്യു.സി.കെ.റോയ് (77) അന്തരിച്ചു.

നാലു പതിറ്റാണ്ടിലേറെ മനോരമ പത്രാധിപസമിതിയംഗമായിരുന്നു. മൂവാറ്റുപുഴ സ്റ്റാഫ് റിപ്പോർട്ടറായി 1974 ൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു.

പിന്നീട് 1984 മുതൽ തിരുവല്ല ന്യൂസ് ബ്യൂറോയിലും 1994 ൽ കോട്ടയം ഡെസ്ക്കിലും പ്രവർത്തിച്ചു. 2015 ൽ വിരമിച്ചു.

മൂവാറ്റുപുഴയുടെയും തിരുവല്ലയുടെയും വികസനത്തിന് അദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ നിർണായക പങ്കുവഹിച്ചു. ഇടുക്കി ഡാം, ഇടമലയാർ ജലവൈദ്യുത പദ്ധതി, കല്ലാർ ഡാം എന്നിവയുടെ നിർമാണവും മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്തലും ഉൾപ്പെടെയുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഇടമലക്കുടിയെപ്പറ്റിയും ഉരുൾപൊട്ടലിൽ തകർന്ന ഹൈറേഞ്ച് മേഖലകളെപ്പറ്റിയും ചെയ്ത വാർത്താപരമ്പരകൾ ശ്രദ്ധനേടി.

മൂവാറ്റുപുഴയിലും തിരുവല്ലയിലും പുഷ്പമേളകൾക്കു തുടക്കമിട്ട സംഘാടകരിൽ പ്രധാനിയായിരുന്നു.

സിഎംഎസ് കോളജ്, തിരുവല്ല മാർത്തോമ്മാ കോളജ്, പാലാ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിലായിരുന്നു കോളജ് വിദ്യാഭ്യാസം.

പിതാവ് മനോരമ മുൻ മനോരമ ലേഖകൻ ഡബ്ല്യു സി.കുര്യന്റെ പാത പിന്തുടർന്നാണു റോയ് പത്രപ്രവർത്തന രംഗത്തേക്കെത്തിയത്. അധ്യാപികയായിരുന്ന അന്നമ്മ കുര്യനാണു മാതാവ്.

ഭാര്യ: നെടുങ്ങാടപ്പള്ളി മോടയിൽ മേയ്സി റോയി (റിട്ട. എൽഐസി). മക്കൾ: രേഷ്മ (മസ്കത്ത്), ഷെറി (ഹൈദരാബാദ്). മരുമക്കൾ: ടോജി ജോർജ് തടീശ്ശേരിൽ, കിടങ്ങൂർ (മസ്കത്ത്), ഷെർലിൻ മാത്യു മലമേൽ തുണ്ടിയിൽ, തിരുവല്ല (ഹൈദ രാബാദ്). സംസ്കാരം പിന്നീട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments