ത്യാഗത്തിന്റേയും സഹനത്തിന്റേയും ഓര്‍മ പുതുക്കി ഇസ്ലാം മത വിശ്വാസികള്‍ തിങ്കളാഴ്ച ബലി പെരുന്നാള്‍ ആഘോഷിക്കും. അതേസമയം പ്രവാസ ലോകത്ത് ഇന്ന് ബലി പെരുന്നാള്‍ ആഘോഷമാക്കി. ഒമാന്‍ ഒഴികേയുള്ള ഗള്‍ഫ് രാജ്യങ്ങളിലാണ് ഇന്ന് ബലി പെരുന്നാള്‍. ദൈവകല്‍പ്പന അനുസരിച്ച് പ്രിയ മകന്‍ ഇസ്മായിലിനെ ബലിയര്‍പ്പിക്കാന്‍ തയ്യാറായ ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകള്‍ പുതുക്കിക്കൊണ്ടാണ് ഇസ്ലാം മത വിശ്വാസികള്‍ ബലി പെരുന്നാള്‍ അഥവാ, ബക്രീദ് ആഘോഷിക്കുന്നത്.
വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും
പരസ്പര സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാള്‍ പകര്‍ന്നു നല്‍കുന്നത്. നിസ്വാര്‍ത്ഥമായി സ്നേഹിക്കാനും മറ്റുള്ളവര്‍ക്കു നേരെ സഹായഹസ്തം നീട്ടാനും സാധിച്ചാല്‍ മാത്രമേ സമത്വപൂര്‍ണ്ണമായൊരു ലോകം സാധ്യമാകൂ.
എല്ലാത്തരം വേര്‍തിരിവുകള്‍ക്കുമതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കാം. ഐക്യത്തിന്റെയും മതനിരപേക്ഷതയുടെയും നാടായി കേരളത്തെ നിലനിര്‍ത്താന്‍ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.