Thursday, December 26, 2024
Homeകേരളംഒരുമണിക്കൂറിനകം ആ​രോ​ഗ്യ മന്ത്രിക്ക് കേന്ദ്രം പൊളിറ്റിക്കൽ ക്ലിയറൻസ് കൊടുക്കണമായിരുന്നു- വിഡി സതീശൻ.

ഒരുമണിക്കൂറിനകം ആ​രോ​ഗ്യ മന്ത്രിക്ക് കേന്ദ്രം പൊളിറ്റിക്കൽ ക്ലിയറൻസ് കൊടുക്കണമായിരുന്നു- വിഡി സതീശൻ.

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കുവൈത്തിലേക്ക് പോകാൻ ആരോ​ഗ്യമന്ത്രി വീണാജോർജിന് അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടി ദൗർഭാ​ഗ്യകരമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കുവൈത്തിലേക്ക് പോകാനായി ആ​രോ​ഗ്യമന്ത്രിക്ക് പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാതിരുന്നത് വളരെ ദൗർഭാ​ഗ്യകരമായ സംഭവമാണെന്നും സതീശൻ വിമർശിച്ചു.

‘ഇത്തരം സംഭവങ്ങൾ വിദേശരാജ്യങ്ങളിൽ ഉണ്ടാകുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികൾ അവിടെയുണ്ടാകുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. കേന്ദ്രത്തിന്റെ പ്രതിനിധി നേരത്തേ പോയി. സംസ്ഥാനത്തിന്റെ പ്രതിനിധികൂടി ഉണ്ടെങ്കിൽ അവിടെയുള്ള മലയാളി സംഘടനകളെയെല്ലാം ഏകോപിപ്പിച്ചുകൊണ്ട് കൂറേക്കൂടി ഭം​ഗിയായി കാര്യങ്ങൾ ചെയ്യാൻ കഴിയുമായിരുന്നു.

സംസ്ഥാന സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തപ്പോൾതന്നെ ഒരു മണിക്കൂറിനുള്ളിൽ പൊളിറ്റിക്കൽ ക്ലിയറൻസ് നൽകി ആ​രോ​ഗ്യമന്ത്രിക്ക് ആവിടെ എത്താനുള്ള സൗകര്യമൊരുക്കുകയായിരുന്നു കേന്ദ്രസർക്കാർ ചെയ്യേണ്ടിയിരുന്നത്. സംസ്ഥാന ആരോ​ഗ്യമന്ത്രിക്ക് സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് പോകാൻ കഴിയാഞ്ഞത് വളരെ ദൗർഭാ​ഗ്യകരമാണ്. കേന്ദ്രസർക്കാരിന്റെ ഭാ​ഗത്തുനിന്നും തെറ്റായ സന്ദേശമാണ് ഇത് നൽകുന്നത്’, അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രത്തിന്റേത് ആവശ്യമില്ലാത്ത സമീപനമാണെന്നും ഒരുകാരണവശാലും അതിനോട് യോജിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments