കൊച്ചി: സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗത്തിനു പൊലീസ് കേസെടുത്തു. യുവനടിയുടെപരാതിയിലാണ്സംവിധായകനെതിരെ കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു നിരവധി തവണ തന്നെ ബലാത്സംഗംചെയ്തതായി നടി പരാതിയിൽ ആരോപിക്കുന്നു.നെടുമ്പാശ്ശേരിപൊലീസ്നടിയുടെ മൊഴി രേഖപ്പെടുത്തി.
കേസിനു പിന്നിൽ വ്യക്തി വിരോധമാണെന്നു സംവിധായകൻപറയുന്നു. നടിഅടുത്തസുഹൃത്താണെന്നു സംവിധായകൻ സമ്മതിച്ചു. എന്നാൽ പിന്നീട്സൗഹൃദംഉപേക്ഷിച്ചു.ഇതിന്റെവിരോധമാണ് പരാതിക്ക് കാരണം. ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനുള്ള നീക്കം കൂടിപരാതിക്കുപിന്നിലുണ്ടെന്നു സംവിധായകൻ ആരോപിച്ചു.
ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാർ ലവ് തുടങ്ങിയവയാണ് ഒമർ ലുലുവിന്റെ ശ്രദ്ധേയ ചിത്രങ്ങൾ. നല്ല സമയം എന്നചിത്രംവിവാദമായിരുന്നു. സിനിമയിലൂടെ എംഡിഎംഎ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതായിവ്യക്തമാക്കികോഴിക്കോട് എക്സൈസ് കേസെടുത്തിരുന്നു. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ തിയേറ്ററുകളിൽ നിന്നു സിനിമ പിൻവലിക്കപ്പെട്ടു