തിരുവനന്തപുരം: റോഡ് അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ വാഹന പരിശോധനയും റോഡ് നിരീക്ഷണവും ഇന്ന് മുതൽ കർശനമാക്കുമെന്ന് ഗതാഗത കമ്മിഷണർ സി.എച്ച് നാഗരാജു പറഞ്ഞു.രാത്രി വൈകിയും പുലർച്ചെയുമാണ് അപകടങ്ങൾ കൂടുതലായി സംഭവിക്കുനത്
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ,റോഡ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ,പൊലീസ് എന്നിവരുടെ സംയുക്ത പരിശോധന രാത്രികാലങ്ങളിൽ ഇന്ന് മുതൽ ആരംഭിക്കും.
അപകട സ്പോട്ടുകളിൽ പ്രത്യേക നിരീക്ഷണവും പരിശോധനയും നടത്തും.പല സ്ഥലത്തും റോഡുകൾക്ക് വീതി കുറവുണ്ട്.റോഡുകളിലെ നിരീക്ഷണ ക്യാമറകൾ പൂർണമായും പ്രവർത്തനക്ഷമമാണോയെന്നും പരിശോധിക്കും. തകരാറിലായവ വളരെ വേഗത്തിൽ ശരിയാക്കാൻ നടപടി സ്വീകരിക്കും.
വാഹനാപകടങ്ങൾ എങ്ങനെ കുറയ്ക്കാമെന്നത് ചർച്ച ചെയ്യാൻ ട്രാഫിക്ക്,പൊലീസ് ഉൾപ്പടെയുള്ളവരുടെ യോഗം ഇന്ന്ചേരും.
യോഗത്തിലെടുക്കുന്ന തീരുമാനം അതിവേഗത്തിൽ പഠിച്ച് നടപ്പാക്കാനുള്ള നടപടിയും സ്വീകരിക്കും. ബ്ളാക്ക് സ്‌പോട്ടുകളിൽ പൊലീസ് സഹായത്തോടെ പരിശോധന നടത്തും. ഇതിനായി ഡി.ജി.പി കത്ത് നൽകി. മദ്യപിച്ച് വാഹനമോടിക്കുന്നതടക്കം പരിശോധിക്കും.