Wednesday, December 25, 2024
Homeഇന്ത്യകേന്ദ്ര മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനം :- രാജ്‌നാഥ് സിങിന് പ്രതിരോധം,അമിത് ഷായ്‌ക്ക് ആഭ്യന്തരം

കേന്ദ്ര മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനം :- രാജ്‌നാഥ് സിങിന് പ്രതിരോധം,അമിത് ഷായ്‌ക്ക് ആഭ്യന്തരം

ന്യൂഡൽഹി –മൂന്നാം മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്‌കരി, നിർമല സീതാരാമൻ, ജയശങ്കർ, അശ്വിനി വൈഷ്ണവ് എന്നിവര്‍ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെ വഹിക്കും.ആഭ്യന്തര വകുപ്പ് അമിത് ഷായ്‌ക്ക് രാജ്‌നാഥ് സിങിന് പ്രതിരോധ മന്ത്രാലയം നിതിൻ ഗഡ്കരിക്ക് കേന്ദ്ര ഉപരിതല മന്ത്രാലയം എന്നിങ്ങനെയാണ് വകുപ്പുകളുടെ ചുമതലകൾ.കേന്ദ്ര വിദേശകാര്യ മന്ത്രിയായി എസ് ജയശങ്കർ തുടരും. ഹർഷ് മൽഹോത്ര, അജയ് ടംത എന്നിവര്‍ ഉപരിതല ഗതാഗത വകുപ്പിൽ സഹമന്ത്രിയാകും.നിർമല സീതാരാമൻ ധനകാര്യ മന്ത്രിയായി തുടരും. അശ്വിനി വൈഷ്ണവ് റെയിൽവേ മന്ത്രിയായി തുടരും.

കേന്ദ്ര കൃഷി മന്ത്രിയായി സ്ഥാനമേൽക്കുക ശിവ്‌രാജ് സിങ് ചൗഹാനാണ്. നഗരവികസനം , ഊർജ്ജം എന്നീ വകുപ്പുകൾ മനോഹർ ലാൽ ഖട്ടാര്‍ നയിക്കും. ശ്രീപദ് നായിക്കാണ് ഊര്‍ജ്ജ മന്ത്രാലയം സഹമന്ത്രി. നഗര വികസന സഹമന്ത്രി തൊഖൻ റാം സാഹുവാണ്. ശോഭ കരന്തലജെ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയങ്ങളുടെ ചുമതല വഹിക്കുന്ന സഹമന്ത്രിയാവും. ആകെ 71 പേരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. മന്ത്രിമാരുടെ ചുമതല സംബന്ധിച്ച് മുഴുവൻ വിവരങ്ങളും പുറത്തുവന്നിട്ടില്ല.

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments