Friday, September 20, 2024
Homeകേരളംകായംകുളം താലൂക്കാശുപത്രി ജീവനക്കാരുടെ അനാസ്ഥ; കുട്ടിയുടെ തുടയില്‍ സൂചി തുളച്ചുകയറി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു അന്വേഷണം...

കായംകുളം താലൂക്കാശുപത്രി ജീവനക്കാരുടെ അനാസ്ഥ; കുട്ടിയുടെ തുടയില്‍ സൂചി തുളച്ചുകയറി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ ഏഴ് വയസുകാരന്റെ തുടയിൽ മറ്റൊരാൾക്ക് കുത്തിവയ്പ്പെടുത്ത സൂചി തുളച്ചുകയറിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രി ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം

പനി ബാധിച്ച് കായംകുളം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയ കുട്ടിയെ കട്ടിലിൽ കിടത്തിയപ്പോഴാണ് സൂചി തുളച്ചുകയറിയത്. മറ്റേതോ രോഗിക്ക് കുത്തിവയ്പ്പെടുത്ത സൂചിയാണ് കട്ടിലിലുണ്ടായിരുന്നത്. ഒരു രോഗിയെ മാറ്റി മറ്റൊരു രോഗിയെ കിടത്തുന്നതിന് മുമ്പ് കിടക്കവിരി ഉൾപ്പെടെ മാറ്റി ശുചീകരണം നടത്തണം. ആശുപത്രി ജീവനക്കാരുടെ അലംഭാവം കാരണമാണ് സൂചി തുളച്ചുകയറിയതെന്ന് പരാതിയുണ്ട്.

സൂചി തുളച്ചുകയറിയതിനാൽ എച്ച് ഐ വി അടക്കമുള്ള പരിശോധനകൾ നടത്തേണ്ട അവസ്ഥയിലാണ് കുട്ടി. 14 വയസുവരെ പരിശോധനകൾ തുടരണമെന്നാണ് പറയുന്നതെന്ന് മനസിലാക്കുന്നുവെന്നും മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. അധികൃതരുടെ അനാസ്ഥ മൂലം 14 വർഷം വരെ കുഞ്ഞിന് എച്ച്ഐവി ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തേണ്ട ഗതികേടിലാണ് കുടുംബം.

കായംകുളം ചിറക്കടവം സ്വദേശികളായ കുടുംബത്തിനാണ് ദുരവസ്ഥയുണ്ടായത്. എന്നാൽ പരാതി നൽകിയിട്ടും ഇടപെടാതെ ഒഴിഞ്ഞു മാറുകയാണ് ആരോഗ്യവകുപ്പ്. കായംകുളം ചിറക്കടവം സ്വദേശികളായ മാതാപിതാക്കളുടെ ഏഴ് വയസ്സുള്ള ആൺകുഞ്ഞിൻ്റെ തുടയിലാണ് സിറിഞ്ച് സൂചി തുളച്ച് കയറിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments