Saturday, January 11, 2025
Homeകേരളംകാസർകോട് ചിത്താരിയിൽ പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച കേസിൽ 15 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ...

കാസർകോട് ചിത്താരിയിൽ പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച കേസിൽ 15 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു.

കാസർകോട് ചിത്താരിയിൽ പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച കേസിൽ 15 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ ആറ് വിദ്യാർഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. സ്കൂളിൽ ഷൂ ധരിച്ചെത്തിയതിന് കഴിഞ്ഞ തിങ്കളാഴ്ച ചിത്താരി ജമാഅത്ത് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച സംഭവത്തിലാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്.

മർദനമേറ്റ വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് കേസ്. കണ്ടാലറിയുന്ന 15 പ്ലസ് ടു വിദ്യാർഥികൾക്കെതിരെയാണ് കേസ്. സ്കൂളിനടുത്തുള്ള ബസ് സ്റ്റോപ്പിൽ വച്ചാണ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിച്ചത്. നിലവിൽ റാഗിങ് വകുപ്പുകൾ ചേർത്തിട്ടില്ല. സ്കൂളിൽ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം തുടർനടപടികൾ സ്വീകരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments