പത്തനംതിട്ട ഇൻറലിജൻസ് വിഭാഗത്തിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മല്ലപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ ബി അനുബാബുവും പാർട്ടിയും ചേർന്ന് മല്ലപ്പള്ളി താലൂക്കിൽ തെള്ളിയൂർ വില്ലേജിൽ തെള്ളിയൂർക്കര ദേശത്ത് പരിയാരത്ത് മലയിൽ വിജയ ഭവനത്തിൽ കുട്ടപ്പൻ മകൻ അനു. എന്നയാൾ 1.2 kg ഗഞ്ചാവ് വീട്ടിനുള്ളിൽ സൂക്ഷിച്ച് വിൽപ്പന നടത്തിയ കുറ്റത്തിന് അറസ്റ്റ് ചെയ്തു.
നിരവധിക്കേസുകളിലെ പ്രതിയായ ടിയാനെ കഴിഞ്ഞ ഒരു മാസക്കാലമായി ഇന്റലിജൻസ് വിഭാഗം നിരീക്ഷിച്ച് വരികയായിരുന്നു. മല്ലപ്പള്ളി, പുറമറ്റം, തെള്ളിയൂർ എന്നീ പ്രദേശങ്ങളിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും മറ്റും ഗഞ്ചാവ് വിൽപ്പന നടത്തുന്ന കണ്ണികളിൽ പ്രധാനപ്പെട്ട ആളായിരുന്നു പിടിയിലായത്. ടിയാന് കഞ്ചാവ് പെരുമ്പാവൂർ ഭാഗത്തുനിന്നും അന്യസംസ്ഥാന തൊഴിലാളികൾ മുഖാന്തരമാണ് എത്തിച്ചേർന്നിരുന്നത് എന്ന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.കൂടുതൽ പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജതപ്പെടുത്തിയിട്ടുണ്ട്. മല്ലപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനീർഷാ സ്ഥലത്തെത്തി പ്രതിയുടെ ദേഹ പരിശോധന നടത്തി മേൽ നടപടികൾ സ്വീകരിച്ചു. എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ വനിതാ സിവിൽ എക്സൈസ് ഓഫീസർ ഭാഗ്യലക്ഷ്മി, സിവിൽ എക്സൈസ് ഓഫീസർമാരായ ‘ അഭിജിത് ചന്ദ്രൻ, അനന്ദു MC, പ്രിവന്റീവ് ഓഫീസർ EG സുശീൽ കുമാർ എന്നിവർ റെയിഡിൽ പങ്കെടുത്തു.