Wednesday, January 15, 2025
Homeകേരളംജിദ്ദ ഒഐസിസി യുടെ സേവനപ്രവർത്തങ്ങൾ ശബരിമലമണ്ഡല കാലത്തും.

ജിദ്ദ ഒഐസിസി യുടെ സേവനപ്രവർത്തങ്ങൾ ശബരിമലമണ്ഡല കാലത്തും.

അനിൽ കുമാർ പത്തനംതിട്ട

ജിദ്ദ :- കഴിഞ്ഞ ആറുവർഷമായി ഒഐസിസി ജിദ്ദ വെസ്റ്റേൺ റീജ്യണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡല കാലങളിൽ ശബരിമലയിൽ നടത്തിവരുന്ന
” ശബരിമല സേവന കേന്ദ്രം” ഈ വർഷവും നിരവധി സേവന പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.

പത്തനംതിട്ടയിലും ചുറ്റുപാടുമുള്ള മുനിസിപ്പാലിറ്റി ഇടത്താവളം, ബസ് സ്റ്റാൻറ്റുകൾ, മൈലപ്ര, കുമ്പളാം പൊയ്ക, വടശേരിക്കര, റാന്നി,പെരുന്നാട് എന്നി പ്രദേശങ്ങളിൽ വാഹനത്തിലും, അല്ലാതെയും കുടിവെള്ളം, ചുക്ക് കാപ്പി, ലഘു ഭക്ഷണങൾ, അന്നധാനം, കൂടാതെ മൈലപ്രയിൽ ഹെല്പ് ലൈൻ സെന്റർ, വിരി കേന്ദ്രം തുടങ്ങിയവയാണ്‌ സേവന കേന്ദ്രത്തിന്റെ ഭാഗമായി വർഷാവർഷം നടത്തി വരുന്നുന്നത്‌.

ഈ വർഷം രണ്ടു ദിവസങ്ങളിലായാണ്‌ സ്വാമിമാർക്കുള്ള അന്നദാനം നടത്തുക.
ആദ്യ ദിവസത്തെ അന്നദാനം പത്തനംതിട്ട മുൻസിപ്പാലിറ്റി ഇടത്താവളത്തിൽ വച്ചും, മൈലപ്രയിൽ വച്ചും നടത്തുകയുണ്ടായി. രണ്ടിടങ്ങളായി രണ്ടായിരുത്തിനു മുകളിൽ അയ്യപ്പ ഭക്തൻമാരും മറ്റും അന്നദാനത്തിൽ പങ്കെടുത്തു.

ജിദ്ദ റീജിനൽ കമ്മറ്റി ജനറൽ സെക്രട്ടറി അസ്‌ഹാബ്‌ വർക്കലയുടെ അദ്ധ്യക്ഷതയിൽ സേവന കേന്ദ്രയിൽ നടന്ന ലളിതമായ ചടങ്ങിൽ കഴിഞ്ഞ ആറുവർഷകാലമായി സേവനപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്ന അശോക്‌ കുമാർ മൈലപ്ര യെ  കെപിസിസി ജനറൽ സെക്രട്ടറി ശ്രീ. പി എ സലീം ജിദ്ദ ഒഐസിസി യുടെ ഉപഹാരം നൽകി ആദരിച്ചു. കെ പി സി സി സെക്രട്ടറി റിങ്കു ചെറിയാൻ, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി സാമുവൽ കിഴക്ക്പുറം, മണ്ഡലം പ്രസിഡന്റ്‌ നാസർ തൊണ്ടമണ്ണിൽ, പെന്റ മെഹബൂബ് അഹമ്മദ്,
ജിദ്ദ റീജിനൽ കമ്മറ്റി അംഗങ്ങളായ മണികണ്ഠൻ നാവായിക്കുളം ,റാഷിദ്‌ വർക്കല അനിയൻ ജോർജ്ജ്‌, പ്രണവം ഉണ്ണികൃഷ്ണൻ, ബാബു കുട്ടി കുരിക്കാട്ടിൽ, സാബു മോൻ പന്തളം, രാജേന്ദ്രൻ മാഷ്, സുദിൻ പന്തളം, തുടങ്ങിയവർ ‌സന്നിഹിതരായിരുന്നു.

കെപിസിസി ജനറൽ സെക്രട്ടറി ശ്രീ. പി എ സലീം,റിങ്കു ചെറിയാൻപത്തനംതിട്ടഒഐസിസിശബരിമല സേവന കേന്ദ്രയിൽ

ഹക്കീം പാറയ്ക്കൽ പ്രസിഡ്ന്റായ ജിദ്ദ റീജിനൽ കമ്മറ്റിക്കുകീഴിൽ,
അനിൽ കുമാർ പത്തനംതിട്ട ജനറൽ കൺവീനറും, രാധാകൃഷ്ണൻ കാവുബായി (കണ്ണൂർ) കൺവീനറുമായുള്ള കമ്മറ്റിയാണ്‌ ശബരിമല സേവനകേന്ദ്രത്തിന്റെ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നത്‌.

ഒഐസിസി ജിദ്ദ റീജിനൽ കമ്മറ്റി നിരവധി സേവന കാരുണ്ണ്യ പ്രവർത്തങ്ങളാണ്‌ നടത്തിവരുന്നത്‌. റീജിനൽ കമ്മറ്റിയുടെ കീഴിൽ കഴിഞ്ഞ പതിനൊന്ന് വർഷമായി എല്ലാ ബുധനാഴ്ചകളിലും പ്രവർത്തിച്ചുവരുന്ന ഹെൽപ്പ്‌ ഡസ്ക്‌ പ്രയാസമനുഭവിക്കുന്ന നിരവധി പ്രവാസികൾക്ക്‌ സഹായമേകുകയുണ്ടായി.

ഹജ്ജ്‌ കാലങ്ങളിൽ നൂറുകണക്കിനു വളണ്ടിയർമ്മാരാണ്‌ ഒഐസിസി യുടെ നേതൃത്വത്തിൽ മക്കയിലും മദീനയിലും സേവന പ്രവർത്തനങ്ങളിൽ വ്യാപൃതരാകുന്നത്‌.

അനിൽ കുമാർ പത്തനംതിട്ട

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments