ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രതികരണവുമായി നടന്‍ ആസിഫ് അലി. ബുദ്ധിമുട്ടുണ്ടായ സഹപ്രവര്‍ത്തകരോടൊപ്പം നില്‍ക്കുമെന്ന് പറഞ്ഞ താരം എല്ലാവര്‍ക്കും തുല്യ സുരക്ഷ ഉറപ്പാക്കണമെന്നും പ്രതികരിച്ചു. റിപ്പോര്‍ട്ടില്‍ കൃത്യമായ ധാരണ ലഭിച്ച ശേഷം വിശദമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു
പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്ന സ്ത്രീക്കൊപ്പവും അതേസമയം പീഡിപ്പിക്കുന്നത് താന്‍ കണ്ടിട്ടില്ലാത്തതിനാല്‍ പീഡിപ്പിച്ചുവെന്ന് ഒരു സ്ത്രീ പറയുന്ന പുരുഷന്റെ ഒപ്പവും തനിക്ക് നില്‍ക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ താരം ഷൈന്‍ ടോം ചാക്കോയുടെ പ്രതികരണം. എന്നാല്‍ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കുന്നുവെന്നും ഇത്തരം കാര്യങ്ങള്‍ ഇവിടെ മാത്രം സംഭവിക്കുന്ന കാര്യമല്ലെന്നും ഷൈന്‍ ടോം പ്രതികരിച്ചിട്ടുണ്ട്.
മലയാള സിനിമാ മേഖലയെ തന്നെ പിടിച്ചു കുലുക്കുന്ന തരത്തിലുള്ള ചൂഷണങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. സ്ത്രീകള്‍ക്ക് ഒരു സുരക്ഷയും ഇല്ലാത്തയിടമാണ് മലയാള സിനിമയെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ലോഡ്ജുകള്‍ പോലെയുള്ള മദ്യപാനം കൂടുതലുള്ളതും സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്തതുമായ സ്ഥലങ്ങളില്‍ താമസസൗകര്യം നല്‍കാറുണ്ട്. ഡ്രൈവര്‍മാരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാതെ വാഹനസൗകര്യം നല്‍കുന്നു തുടങ്ങി നിരവധി കാര്യങ്ങളാണ് പുറത്തുവന്നിരിക്കു