Sunday, December 22, 2024
Homeകേരളംഹേമ കമ്മറ്റി റിപ്പോർട്ട്‌: ഏഴ് പേർക്കെതിരെ പരാതി നൽകിയ യുവതിയുടെ മൊഴിയെടുക്കൽ പൂർത്തിയായി

ഹേമ കമ്മറ്റി റിപ്പോർട്ട്‌: ഏഴ് പേർക്കെതിരെ പരാതി നൽകിയ യുവതിയുടെ മൊഴിയെടുക്കൽ പൂർത്തിയായി

പീഡിപ്പിച്ച ഏഴ് പേർക്കെതിരെ പരാതി നൽകിയ യുവതിയുടെ മൊഴിയെടുക്കൽ പൂർത്തിയായി.

ആലുവയിലെ ഫ്ലാറ്റിൽ എത്തിയാണ് പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തത്. മൊഴിയുടെ അടിസ്ഥാനത്തിൽ ഏഴു കേസുകൾ രജിസ്റ്റർ ചെയ്യും. ആറുകേസ് എറണാകുളത്ത്, ഒരു കേസ് തിരുവനന്തപുരത്തുമായിരിക്കും രജിസ്റ്റർ ചെയ്യുക.

സിനിമാ മേഖലയിലെ പ്രമുഖ നടന്മാർ ഉൾപ്പെടെ 7 പേർക്കെതിരെ നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തി. ആലുവയിലെ ഫ്ലാറ്റിൽ രാവിലെ 10.30 -ഓടെയാണ് അന്വേഷണ സംഘം എത്തിയത്. മൊഴിയെടുപ്പ് പത്ത് മണിക്കൂർ നീണ്ടു. ഓരോ പരാതിയും വിശദമായി അന്വേഷിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

ഡിഐജി അജിതാ ബീഗം, എഐജി – ജി പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തിലാണ് നടിയുടെ ആലുവയിലെ ഫ്ലാറ്റിലെത്തി മൊഴിയെടുത്തത്. ഏഴ് പരാതികളിലും വ്യത്യസ്ത എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യും. 6 കേസ് എറണാകുളത്തും ഒരു കേസ് തിരുവനന്തപുരത്തുമായിരിക്കും രജിസ്റ്റർ ചെയ്യുക.

സിനിമയിലെ 4 പ്രമുഖ നടൻമാർ, രണ്ട് പ്രെഡക്ഷൻ കൺട്രോർമർ, ഒരു കോൺഗ്രസ് നേതാവ് ഉൾപ്പെടെ 7 പേർക്കെതിരാണ് യുവതിയുടെ പരാതി. മൊഴികളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടക്കും. ആരോപണങ്ങൾ വർഷങ്ങൾക്ക് മുന്നെ നടന്നിട്ടുളളതിനാൽ സാഹചര്യ തെളിവുകൾ ഉൾപ്പെടെ അന്വേഷണ സംഘം ശേഖരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments