Monday, November 25, 2024
Homeകേരളംഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തി

ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തി

തൃശൂർ: ഗുരുവായൂർ ക്ഷേത്ര നടപ്പന്തൽ വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി.ക്ഷേത്രം നടപ്പന്തൽ പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ചിത്രകാരി ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത് കുമാർ എന്നിവരുടെ ഉത്തരവ്.

ഗുരുവായൂർ ക്ഷേത്രത്തിലും നടപന്തൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച റിട്ട് ഹർജിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഗുരുവായൂർ ക്ഷേത്രപരിസരത്ത് ശ്രീകൃഷ്ണ ഭക്തയാണെന്ന് അവകാശപ്പെടുന്ന മുസ്ലീം ചിത്രകാരി ജസ്ന സലിം ജന്മദിന കേക്ക് മുറിക്കുന്ന വീഡിയോയുടെ പശ്ചാത്തലത്തിലാണ് റിട്ട് ഹർജി സമർപ്പിക്കപ്പെട്ടത്.

അഡ്വക്കേറ്റ് ആർ കൃഷ്ണരാജ് മുഖേന രണ്ടുപേരാണ് റിട്ട് ഹർജി സമർപ്പിച്ചത്. 1965ലെ കേരള ഹിന്ദു പൊതു ആരാധനാലയ (പ്രവേശനാനുമതി) നിയമം, കേരള ഹിന്ദു പൊതു ആരാധനാകേന്ദ്രങ്ങൾ (പ്രവേശനാനുമതി) ചട്ടങ്ങൾ എന്നിവയുടെ ലംഘനം ആരോപിച്ച് ജസ്ന സലീമിനെതിരെ നടപടിയെടുക്കാൻ അധികാരികളോട് നിർദേശിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.

ഗുരുവായൂർ ക്ഷേത്രപരിസരത്ത് നടപന്തൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രവേശിച്ച് വീഡിയോ പകർത്തുക ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ജസ്ന സലീം ഏർ‌പ്പെട്ടുവെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.ജസ്ന സലീം ക്ഷേത്രപരിസരത്ത് വെച്ച് ഒരാളുമായി വഴക്കിടുന്ന വീഡിയോയും ഹർജിക്കാൻ ഹാജരാക്കിയിരുന്നു.

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും വിധേയമായി ആരാധനാ അവകാശം വിനിയോഗിക്കാൻ ഓരോ ഭക്തർക്കും അവകാശമുണ്ടെന്ന് കോടതി ഉത്തരവിൽ പറഞ്ഞു. വീഡിയോയിൽ കാണുന്നത് പോലെ, ഒരു ക്ഷേത്രത്തിലെ നടപന്തൽ ജന്മദിന കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും കോടതി വ്യക്തമാക്കി. 2024 ഒക്‌ടോബർ 18ന് കേസ് വീണ്ടുംപരിഗണിക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments