ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിർമ്മിക്കുന്ന കമ്പനികൾക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ ഭേദഗതി ഡ്രഗ്സ് ആൻ്റ് കോസ്മെറ്റിക്സ് നിയമത്തിൽ കൊണ്ടുവരുന്നതിന് കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.
ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉപയോഗിച്ചതിനു ശേഷം അവ നിരോധിച്ച് ഉത്തരവിറക്കുന്നതുകൊണ്ട് രോഗികൾ വഞ്ചിതരാകുന്നതോടൊപ്പം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വിധേയമാകുകയും ചെയ്യുന്നു.
മരുന്നുകളുടെ നിർമ്മാണം, സുരക്ഷ, ഗുണനിലവാരം, വിതരണം, വില്പന എന്നിവയുടെ നിബന്ധനകൾ പരിശോധിച്ച് ഉറപ്പാക്കേണ്ട കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും, അനുബന്ധ സ്ഥാപനങ്ങളും സംവിധാനങ്ങളും പിരിച്ചുവിട്ട് അഴിമതിക്കാരല്ലാത്ത വിദഗ്ദ്ധരെ ഉൾപ്പെടുത്തി പുന:സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഷയം കേന്ദ്ര സർക്കാരിൻ്റേയും
കേരള എം.പിമാരുടേയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും തീരുമാനിച്ചു.