Monday, September 23, 2024
Homeകേരളംഎലപ്പുള്ളിയിൽ വാക്കു തർക്കത്തെ തുടർന്നു സഹോദരിയെ സഹോദരൻ വെട്ടിപ്പരിക്കേൽപ്പിച്ചു

എലപ്പുള്ളിയിൽ വാക്കു തർക്കത്തെ തുടർന്നു സഹോദരിയെ സഹോദരൻ വെട്ടിപ്പരിക്കേൽപ്പിച്ചു

പാലക്കാട് : എലപ്പുള്ളിയിൽ സഹോദരിയെ സഹോദരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. എലപ്പുള്ളി നോമ്പിക്കോട് ഒകര പള്ളം സ്വദേശിനി ആര്യയ്ക്കാണ് (19) വെട്ടേറ്റത്. സഹോദരനും അംഗ പരിമിതനുമായ സൂരജിനായി (25) കസബ പൊലീസ് അന്വേഷണം ആരംഭിച്ചു.

തലയ്ക്കും കാലിനും പരുക്കേറ്റ ആര്യയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായെന്നും ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് അറിയിക്കുന്നു. കൂടുതൽ അന്വേഷണം നടക്കുന്നതായും കസബ പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments