Saturday, January 11, 2025
Homeകേരളംഡോ. തോമസ് സ്കറിയയ്ക്ക് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചു.

ഡോ. തോമസ് സ്കറിയയ്ക്ക് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചു.

പാലാ: മലയാളി മനസ്സിൽ അഭിമുഖ പരമ്പര ചെയ്തു കൊണ്ടിരിക്കുന്ന സാഹിത്യ നിരൂപകനും പ്രഭാഷകനുമായ ഡോ. തോമസ് സ്കറിയയ്ക്ക് കോട്ടയം എം.ജി. സർവ്വകലാശാല പ പ്രൊഫസറായി സ്ഥാനക്കയറ്റം നൽകി. പാലാ സെൻ്റ് തോമസ് കോളേജിൽ മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു.

തമിഴ്നാട് കൊങ്ങു ആർട്സ് ആൻഡ് സയൻസ് കോളേജ് , ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എന്നീ ഓട്ടോണമസ് കോളേജുകളിലെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗവും കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയിലെ പി.ജി. മലയാളം ബോർഡ് ഓഫ് സ്റ്റഡിസ് അംഗവും റിസേർച്ചു ഗൈഡുമാണ്. ഡോ. തോമസ് സ്കറിയയുടെ മാർഗ്ഗനിർദ്ദേശത്തിൽ പത്തോളം ഗവേഷകർ പി എച്ച്. ഡി. ബിരുദം നേടിയിട്ടുണ്ട്. പതിനഞ്ചിലധികം നിരൂപണ ഗ്രന്ഥങ്ങളുടെ കർത്താവായ അദ്ദേഹത്തിൻ്റെ ടെറി ഈഗിൾട്ടൺ എന്ന കൃതിയ്ക്ക് 2023 ലെ മികച്ച നിരൂപണ ഗ്രന്ഥത്തിനുള്ള സമദർശന അവാർഡ് ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ കുറിച്ചിത്താനം സ്വദേശിയായ അദ്ദേഹത്തിൻ്റെ ഭാര്യ ക്രിസ്റ്റിമോൾ മാത്യു ഗവ. ഹയർ സെക്കൻ്ററി സ്കൂൾ കംപ്യൂട്ടർ സയൻസ് അധ്യാപികയാണ്. മക്കളായ ലിയോയും ജോയലും വിദ്യാർത്ഥികളാണ്. പാലാ സെൻ്റ് തോമസ് കോളേജ് (ഓട്ടോണമസ്) അക്കാദമിക് കൗൺസിൽ അംഗമായ അദ്ദേഹത്തിൻ്റെ കീഴിൽ 5 വിദ്യാർത്ഥികൾ ഗവേഷണം നിർവ്വഹിച്ചു കൊണ്ടിരിക്കുന്നു.

വിശ്വസാഹിത്യസിദ്ധാന്തങ്ങളെക്കുറിച്ച് മലയാളി മനസ്സിലെഴുതിയ പരമ്പര ശ്രദ്ധനേടിയിരുന്നു. കേരള സർവ്വകലാശാലയിലെ മലയാളം പ്രൊഫസറായ ഡോ.കെ.കെ. ശിവദാസ് അദ്ദേഹത്തെക്കുറിച്ച് Fb ൽ എഴുതിയ കുറിപ്പ് ഏറെ ശ്രദ്ധ നേടി.

അഭിനന്ദനങ്ങൾ:

പ്രൊഫസർ (ഡോ.) ഡോ.തോമസ് സ്കറിയ 2012 ൽ കേരള സർവ്വകലാശാലയിലെ HRDC യിൽ നിന്ന് എൻ്റെയൊപ്പം കൂടിയ സ്നേഹിതനാണ് പാലാ സെൻ്റ് തോമസ് കോളേജിലെ മലയാളം അദ്ധ്യാപകനായ ഡോ. തോമസ് സ്കറിയ . 12 വർഷത്തെ പരിചയം. തികഞ്ഞ പണ്ഡിതൻ .മിതഭാഷി. വിദ്യാർത്ഥികൾക്ക് സർവ്വോപകാരി. ഉജ്ജ്വല വാഗ്മി . മികച്ച ക്ലാസ്സുകൾ. സാഹിത്യസിദ്ധാന്തങ്ങളുടെ ഏതാഴവും പരപ്പും കയ്യിലൊതുക്കിയ മനീഷി . നിരവധി മണ്ഡലങ്ങളിലെ അഗാധമായ ജ്ഞാനം. മലയാളത്തിൽ സാഹിത്യ ചരിത്ര വിജ്ഞാനീയത്തിന് തുടക്കമിട്ട അക്കാദമിക്ക്. ശാസ്ത്രത്തിൽ ബിരുദം. അതിൻ്റെ കണിശത സാഹിത്യപഠനങ്ങളുടെ സൂക്ഷ്മതയുടെ പശ്ചാത്തലം എം.എ. എറണാകുളം മഹാരാജാസിൽ. എം.ഫിൽ റാങ്ക് ഹോൾഡർ. പ്രൊഫ. എം.അച്യുതൻ്റെ മാർഗ്ഗനിർദ്ദേശത്തിൽ നാടകീയസ്വഗതാഖ്യാനങ്ങളെക്കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ്’ വിവിധ സർവ്വകലാശാലകളിലെ പഠനബോർഡംഗം, /ചെയർമാൻ. പത്തിലേറെ പേർക്ക് ഡോക്ടറൽ ഗവേഷണത്തിന് മാർഗ്ഗദർശനം നൽകിയ അതുല്യ പ്രതിഭ’ ആകാശംമുട്ടെ വളർന്നപ്പോഴും കാലുകൾ മണ്ണിലാണെന്ന് ഒരിക്കലും മറക്കാത്ത കർമ്മയോഗി’ നിരന്തര പ്രവർത്തനം എഴുത്ത്’ കേരളത്തിലെ സർവ്വകലാശാലകളിലെ സ്ഥിരം ബുജി വേഷങ്ങളിൽ നിന്നകന്ന് നിൽപ്പ്. എളിമ, വിവേകം സ്ഥൈര്യം, ജാഗ്രത എന്നീ ഗുണങ്ങളുടെ സമന്വയത്തിൻ്റെ ആൾരൂപം അതാണ് എൻ്റെ ആത്മമിത്രം ഡോ. തോമസ് സ്കറിയ. അദ്ദേഹം എന്നേ സർവ്വകലാശാലയിലെ അദ്ധ്യാപകനും പി.വി.സി , വി .സി എന്നിങ്ങനെ ഒരേ സമയം അക്കാദമികവും ഭരണപരവുമായ സ്ഥാനങ്ങളിലും എത്തേണ്ട വലിയ കാഴ്ചപ്പാടുള്ള , മൂല്യങ്ങുള്ള മനുഷ്യനാണ്. എൻ്റെ സുഹൃത്ത് പ്രൊഫസർ പദവി നേടിയതിൻ്റെ സന്തോഷം ചെറുതല്ല. കാതലുള്ള മഹാമരം കൂടെ നിൽക്കുന്ന ചെടികളുടെ വളർച്ചയിൽ അസൂയപ്പെടില്ല ആ മഹാമരത്തിൻ്റെ തണലിൽ ആവോളം ഇളവേറ്റു മടങ്ങിയ എൻ്റെ ദുഃഖകാലങ്ങൾ അതിൽ നിന്ന് രക്ഷകനെപ്പോലെ കൈ പിടിച്ചുയർത്തിയ നന്മയ്ക്ക്, പ്രൊഫസർ തോമസ് സ്കറിയ ക്ക് എൻ്റെ ഹൃദയാഭിവാദ്യങ്ങൾ.

ഡോ.കെ.കെ. ശിവദാസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments