Sunday, December 22, 2024
Homeകേരളംഡോ. ജിതേഷ്ജിയെ 'സുവർണ തിരുഫലകം' നൽകി ആദരിച്ചു

ഡോ. ജിതേഷ്ജിയെ ‘സുവർണ തിരുഫലകം’ നൽകി ആദരിച്ചു

വർക്കല: വിഖ്യാത പാരിസ്ഥിതിക ദാർശനികനും ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനുമായ ഡോ. ജിതേഷ്ജിയെ വർക്കല ശിവഗിരി മഠാധിപതി സച്ചിതാനന്ദ സ്വാമികൾ ‘സുവർണ തിരുഫലകം’ നൽകി ആദരിച്ചു.

വർക്കല ടൗൺ ക്ലബ്ബിൽ നടന്ന ചടങ്ങിൽ എ എ സി റ്റി ചെയർമാൻ ഡോ. എസ്. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. എ. എ. സി. റ്റി 11-ആം വാർഷികാഘോഷ പരിപാടി ആയ ‘തിരുവോണപ്പുലരി 2024’ ആഘോഷ പരിപാടികൾ ശിവഗിരി മഠം ധർമ സംഘം പ്രസിഡന്റ്‌ സ്വാമി സച്ചിതാനന്ദ ഭദ്രദീപം തെളിച്ച് സമാരംഭിച്ചു.

201 അമ്മമാർക്ക് അമ്മൂസ് അശോകം ചാരിറ്റബിൾ ട്രസ്റ്റ് സ്പോൺസർ ചെയ്ത ‘ഓണക്കോടി പുതുവസ്ത്ര സ്നേഹ സമ്മാന വിതരണം ‘കാന്തല്ലൂർ’ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. റ്റി. തങ്കച്ചൻ നിർവഹിച്ചു. ചികിത്സ സഹായ വിതരണം ഓർത്തോ പീഡിയാട്രിക് സർജൻ ഡോ :ജെറി മാത്യു നിർവഹിച്ചു.

വർക്കല നഗരസഭ ചെയർമാൻ കെ. എം. ലാജി മുഖ്യാതിഥി ആയിരുന്നു.വിവിധ തൊഴിൽ മേഖലകളിൽ മികച്ച സേവനം കാഴ്ചവെച്ച വ്യക്തികളെ ചടങ്ങിൽ ഡോ. ജിതേഷ്ജി പൊന്നാടയണിയിച്ച് ആദരിച്ചു.
ഡോ :നിക്കി, അഡ്വ.സിമിരാജ്, പ്രൊഫ :വിമൽ, എസ്. പുരുഷോത്തമൻ, ജി. ബദരിനാഥ്, ബീന രഞ്ജൻ, അജീന. എ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments