കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജനുവരി നാല് വരെ നടക്കുന്ന ക്രിസ്തുമസ്- പുതുവത്സര ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം റാന്നി-ചേത്തോങ്കര ഖാദി ഗ്രാമസൗഭാഗ്യയില്‍ നടന്നു. ഖാദി ബോര്‍ഡ് മെമ്പര്‍ സാജന്‍ തൊടുകയുടെ അധ്യക്ഷതയില്‍ നടന്ന മേളയുടെ ഉദ്ഘാടനം റാന്നി-പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി നിര്‍വഹിച്ചു.
ആദ്യവില്പന മുന്‍ എം.എല്‍.എ രാജു എബ്രഹാം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സച്ചിന്‍ വയല, വി. സി. ചാക്കോ, പ്രോജക്ട് ഓഫീസര്‍ ജസ്സി ജോണ്‍, അസി. രജിസ്ട്രാര്‍ റ്റി.എസ്.പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു