Saturday, December 28, 2024
Homeകേരളംഅഞ്ചുവയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചുകൊന്ന രണ്ടാനച്ഛന് തൂക്കുകയർ

അഞ്ചുവയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചുകൊന്ന രണ്ടാനച്ഛന് തൂക്കുകയർ

പത്തനംതിട്ട : കുമ്പഴയിൽ തമിഴ്നാട് സ്വദേശിനിയായ ബാലികയെ അതിക്രൂരമായി പീഡിപ്പിച്ചുകൊന്ന രണ്ടാനച്ഛന് വധശിക്ഷ. പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി- ഒന്ന് (പോക്സോ കോടതി) ജഡ്ജിയുടേതാണ് വിധി.

തമിഴ്നാട് വിരുതുനഗർ ശിവകാശി തളുക്കുപെട്ടി ആനയൂർ കിഴക്ക് തെരുവിൽ ഡോർ നമ്പർ 01/129 ൽ അലക്സ്‌ പാണ്ട്യ (26)നെയാണ് കോടതി ശിക്ഷിച്ചത്. പ്രതിക്കെതിരെ കൊലപാതകം, ബലാൽസംഗം തുടങ്ങിയ കുറ്റകൃത്യങ്ങൾ തെളിഞ്ഞിരുന്നു.

കൃത്യമായ പ്ലാനിങ്ങോടെ പഴുതടച്ച് അന്വേഷണം സമയ പരിധിക്കുള്ളിൽ പൂർത്തിയാക്കി, ഇൻസ്പെക്ടർ ബിനീഷ് ലാൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി അഡ്വക്കേറ്റ് നവീൻ എം ഈശോയെ നിയമിച്ച് ഉത്തരവായി. വിചാരണസമയത്ത് എല്ലാ സാക്ഷികളും കൃത്യമായ മൊഴികൾ നൽകിയതും സാഹചര്യതെളിവുകളും പ്രോസിക്യൂഷന് സഹായകമായി. തല നെഞ്ച് വയർ എന്നിവിടങ്ങളിൽ ഏറ്റ ഗുരുതരമായ പരിക്കുകൾ മരണത്തിന് കാരണമായതായി ശാസ്ത്രീയ അന്വേഷണത്തിൽ തെളിഞ്ഞു.

കൊലപാതകം, ലൈംഗിക അതിക്രമം എന്നീ കുറ്റങ്ങൾ തെളിയിക്കപ്പെട്ടു. ഡി എൻ എ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന് ബലമേകി.
പ്രത്യേകഅന്വേഷണസംഘത്തെ പത്തനംതിട്ട ഡി വൈ എസ് പി ആയിരുന്ന പ്രദീപ് കുമാറാണ് നയിച്ചത്. ജില്ലാ പോലീസ് മേധാവിയുടെ സമയമാസമയമുള്ള നിർദേശങ്ങളനുസരിച്ച് നീങ്ങിയ അന്വേഷണസംഘം ഏറെ ശ്രമകരമായാണ് പ്രതിയെ കീഴടക്കിയതും അന്വേഷണം പൂർത്തീകരിച്ചതും. പത്തനംതിട്ട എസ് എച്ച് ഓ കെ വി ബിനിഷ്ലാൽ, മലയാലപ്പുഴ എസ് എച്ച് ഓ മനോജ്‌ കുമാർ, വുമൺ സെൽ ഇൻസ്‌പെക്ടർ ലീലാമ്മ, പത്തനംതിട്ട എസ് ഐമാരായിരുന്ന സഞ്ജു ജോസഫ്, സവിരാജൻ, സന്തോഷ്‌, എ എസ് ഐമാരായ സന്തോഷ്‌, ആൻസി സി പി ഓ അരുൺ ദേവ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments