Thursday, January 9, 2025
Homeകേരളംആലപ്പുഴയിൽ വനിതാ ഡോക്ടറെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ആലപ്പുഴയിൽ വനിതാ ഡോക്ടറെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ആലപ്പുഴ : വീട്ടിലെ അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരുന്ന വനിതാ ഡോക്ടറെ പിന്നിലൂടെ വന്ന് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.ആലപ്പുഴ ആപ്പുർ സ്വദേശി സുനിലിനെയാണ് മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.

ദേശീയ പാതയോരത്തെ കലവൂർ കൃപാസനത്തിന് സമീപമുള്ള വാടകവീട്ടിൽ താമസിക്കുകയായിരുന്ന ആലപ്പുഴ ജില്ലാ ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർക്കെതിരെയാണ് അക്രമണം നടന്നത്. രാവിലെ മതിൽ ചാടി വീടിന്റ പരിസരത്ത് കടന്ന പ്രതി അടച്ചിട്ടിരുന്ന വീടിന്റെ പ്രധാന വാതിൽ തുറന്ന് അകത്തു കയറുകയായിരുന്നു. തുടർന്ന് അടുക്കളയിൽ പാചകം ചെയ്തുകൊണ്ടു നിന്ന വനിതാ ഡോക്ടറെ പിന്നിലൂടെ വന്ന് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. അക്രമണത്തിനിടെ ഡോക്ടർ ഇയാളെ സ്പൂൺ ഉപയോഗിച്ച് കുത്തുകയും പിടുത്തം അയഞ്ഞതോടെ ബഹളം വയ്ക്കുകയുമായിരുന്നു.

ബഹളം കേട്ടെത്തിയ ഡോക്ടറായ ഭർത്താവ് പ്രതിയെ കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും അടുക്കളയിലുണ്ടായിരുന്ന ആയുധമെടുത്ത് പ്രതി അക്രമിക്കാൻ പാഞ്ഞടുത്തു.സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് പ്രതിയെ കീഴടക്കിടത്. തുടർന്ന് മണ്ണഞ്ചേരി പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. വധശ്രമത്തിന് കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അമിതമായി ലഹരി ഉപയോഗിച്ച അവസ്ഥയിലായിരുന്നു ഇയാളെന്ന പൊലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments