Thursday, December 19, 2024
Homeകേരളംഅക്ഷയ സെൻ്ററുകള്‍ക്കെതിരെ വ്യാജ പരാതികള്‍ നല്‍കുകയും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന സ്വകാര്യ വ്യക്തിക്കെതിരെ അക്ഷയ...

അക്ഷയ സെൻ്ററുകള്‍ക്കെതിരെ വ്യാജ പരാതികള്‍ നല്‍കുകയും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന സ്വകാര്യ വ്യക്തിക്കെതിരെ അക്ഷയ സെൻ്റർ ജീവനക്കാർ പ്രതിഷേധ സമരം നടത്തി

തിരുവനന്തപുരം :- അക്ഷയ സെൻ്ററുകള്‍ക്കെതിരെ വ്യാജ പരാതികള്‍ നല്‍കുകയും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന  സർക്കാർ ഉദ്യോഗസ്ഥനായ സന്തോഷ് എന്നയാൾക്കെതിരെയാണ് ജീവനക്കാരുടെ പ്രതിഷേധം.

സന്തോഷ്‌ നിരന്തരമായി അക്ഷയ സെൻ്ററുകൾക്കെതിരെ വ്യാജ ആരോപണങ്ങളും പരാതികളും ഉന്നയിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം കാരക്കോണത്ത് വിവിധ അക്ഷയ സെൻ്ററുകളിലെ ജീവനക്കാർ ചേർന്ന് പ്രതിഷേധിച്ചത്.

സന്തോഷ് ബിനാമി സംവിധാനത്തിലൂടെ നടത്തിയിരുന്ന അക്ഷയ സെൻ്റർ സംസ്ഥാന വിജിലൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നേരത്തെ പൂട്ടിയിരുന്നു. ഇയാൾക്കെതിരെ നിലവിൽ നിയമ നടപടികളും തുടരുകയാണ്.

എന്നാൽ വിജിലൻസ് നടപടികളിൽ പ്രകോപിതനായ സന്തോഷ് മറ്റ് അക്ഷയ സെൻ്ററുകൾക്കെതിരെ തിരിയുകയാണ് ഉണ്ടായതെന്നും ഈ സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച് അക്ഷയ പദ്ധതിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിഐടിയുവിൻ്റെ നേതൃത്വത്തിൽ ജീവനക്കാർ ഇയാൾക്കെതിരെ പ്രതിഷേധ ധർണ നടത്തിയത്.

സമരം എഐറ്റിഇയുടെ സംസ്ഥാന പ്രസിഡൻ്റ് മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിൻ്റ് കണ്‍വീനര്‍ അനീഷ് .ബി, സജിദര്‍ശ്, ബിനു കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments