Monday, December 23, 2024
Homeകേരളംആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാടിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണം

ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാടിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണം

കൊച്ചി :- വൈദിക പദവിയിൽനിന്ന് നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ പുരോഹിതനായ അദ്ദേഹം തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് എല്ലാവർക്കും നന്ദി പറഞ്ഞു.

ഭാരതീയൻ എന്ന നിലയിലും കേരളീയൻ എന്ന നിലയിലും ഒത്തിരി അഭിമാനമുണ്ട്. ക്രിസ്തുമസുമായി ബന്ധപ്പെട്ട ആഘോഷങ്ങളിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. മാർപാപ്പയുടെ ഇന്ത്യ സന്ദർശനത്തെ കുറിച്ചുള്ള ചോദ്യത്തിനോടും അദ്ദേഹം പ്രതികരിച്ചു.

അടുത്ത വർഷം സന്ദർശിക്കാനുള്ള സാധ്യതയുണ്ടെന്നും എപ്പോഴാവും സന്ദർശനം നടത്തുക എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. പോപ്പ് വരുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത മൂന്നാഴ്ച കേരളത്തിലുണ്ടാകും. ക്രിസ്തുമസിന് തിരുവനന്തപുരം ലൂർദ് പള്ളിയിൽ കുർബാന അർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബർ 7 നാണ് മാർ ജോർജ് ജേക്കബ് കൂവക്കാടിനെ കർദിനാൾ പദവിയിലേക്ക് ഉയർത്തിക്കൊണ്ടുള്ള ചടങ്ങുകൾക്ക് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്ക സാക്ഷ്യം വഹിച്ചത്. ഇന്ത്യൻ സമയം രാത്രി 8.30 ഓടെയാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വച്ച് സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. മാർ ജോർജ് കൂവക്കാട് ഉൾപ്പെടെ 21 കർദിനാൾമാരുടെ സ്ഥാനാരോഹണ ച്ചടങ്ങാണ് നടന്നത്. ഫ്രാൻസിസ് മാർപാപ്പയാണ് ചടങ്ങുകൾക്ക് നേതൃത്വം നേതൃത്വം നൽകിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments