Wednesday, December 25, 2024
Homeകേരളംആലപ്പുഴയിൽ എലിവിഷം പുരട്ടി വെച്ചിരുന്ന തേങ്ങാപ്പൂൾ കഴിച്ച് വിദ്യാർത്ഥിനി മരിച്ചു

ആലപ്പുഴയിൽ എലിവിഷം പുരട്ടി വെച്ചിരുന്ന തേങ്ങാപ്പൂൾ കഴിച്ച് വിദ്യാർത്ഥിനി മരിച്ചു

ആലപ്പുഴ: എലിവിഷം പുരട്ടി വെച്ചിരുന്ന തേങ്ങാപ്പൂൾ കഴിച്ച് വിദ്യാർത്ഥിനി മരിച്ചു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടിയാണ് (15) മരിച്ചത്. വീട്ടിൽ എലി ശല്യത്തെ തുടർന്ന് തുരത്താനായി തേങ്ങാപ്പൂളില്‍ എലിവിഷം ചേർത്ത് വച്ചിരുന്നു. ഇതറിയാതെ സ്‌കൂള്‍ വിട്ടുവന്ന മണിക്കുട്ടി എലിവിഷം പുരട്ടിയ തേങ്ങ കഷണം എടുത്തു കഴിക്കുകയായിരുന്നു.

ആ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കുട്ടിയുടെ മുത്തശ്ശിക്ക് റാബിസ് വാക്സിനെടുത്ത ശേഷം ചലനശേഷി നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ ചികിത്സയ്ക്കായി അമ്മയും അച്ഛനും ആശുപത്രിയിൽ പോയതായിരുന്നു. ആ സമയത്താണ് കുട്ടി സ്കൂൾ വിട്ട് വന്നത്.

കുട്ടിയെ ആദ്യം വണ്ടാനം മെഡിക്കല്‍ കോളജിലേക്കാണ് കൊണ്ടുപോയത്. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക്  മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments