Monday, September 23, 2024
Homeകേരളംആലപ്പുഴയിൽ കാർ ഓട്ടോയിലിടിച്ച് വീട്ടമ്മ മരിച്ചു

ആലപ്പുഴയിൽ കാർ ഓട്ടോയിലിടിച്ച് വീട്ടമ്മ മരിച്ചു

ആലപ്പുഴ: കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചിങ്ങപുലരിയിൽ ക്ഷേത്ര ദർശനത്തിന് പോയ സ്ത്രീകൾ സഞ്ചരിച്ച ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. കരുവാറ്റ താമല്ലാക്കൽ സ്വദേശി ലത (62) ആണ് മരിച്ചത്. പുലർച്ചെ അഞ്ചു മണിയോടെ ദേശീയ പാതയിൽ പുറക്കാട് മാത്തേരി ഭാഗത്തായിരുന്നു അപകടം.

ചിങ്ങം ഒന്നിന് അമ്പലപ്പുഴ  ക്ഷേത്ര ദർശനത്തിനായി പോയതാണ് അയൽവാസികളായ നാല് സ്ത്രീകൾ. ഓട്ടോറിക്ഷയിൽ പോകുമ്പോൾ, നിയന്ത്രണം തെറ്റി വന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments