Saturday, January 11, 2025
Homeകേരളം3295 കോടി രൂപയുടെ 40 പദ്ധതികൾക്ക് കേന്ദ്ര ​ഗവൺമെന്‍റ് അം​ഗീകാരം

3295 കോടി രൂപയുടെ 40 പദ്ധതികൾക്ക് കേന്ദ്ര ​ഗവൺമെന്‍റ് അം​ഗീകാരം

രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായുള്ള കേന്ദ്ര ​ഗവൺമെന്റിന്റെ പദ്ധതികളിൽ കേരളത്തിൽ നിന്നുള്ള രണ്ട് പദ്ധതികൾ ഇടം നേടി. കൊല്ലം, അഷ്ടമുടി ജൈവ വൈവിധ്യ പരിസ്ഥിതി വിനോദ കേന്ദ്രത്തിനായി (അഷ്ടമുടി ബയോഡൈവേഴ്‌സിറ്റി ആൻഡ് ഇക്കോ റിക്രിയേഷണൽ ഹബ്, കൊല്ലം) 59.71 കോടി രൂപയും, വടകര സർ​ഗാലയ, കലാ-കരകൗശല ​ഗ്രാമത്തിനായി (സർ​ഗാലയ ആർട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജ്, വടകര) 95.34 കോടി രൂപയും കേന്ദ്ര ​ഗവൺമെന്റ് അനുവദിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായി രാജ്യത്തെ 23 സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 40 പദ്ധതികളിലാണ് കൊല്ലത്തേയും വടകരയിലേയും പദ്ധതികൾ ഇടം നേടിയത്.

130 പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതാണ് അഷ്ടമുടിയിലെ പദ്ധതി. അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചും, സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിച്ചും കൊല്ലത്തെ ഒരു പ്രധാന ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ഗതാഗത ശൃംഖലകൾ നവീകരിക്കുക, ലോകോത്തര താമസ സൗകര്യങ്ങൾ സൃഷ്ടിക്കുക, ആഡംബര, ബജറ്റ് യാത്രക്കാർക്ക് അനുയോജ്യമായ വിനോദ സൗകര്യങ്ങൾ നിർമ്മിക്കുക എന്നിവയും വികസന പദ്ധതിയിൽ ഉൾപ്പെടുന്നു. ആഗോള ടൂറിസത്തിൽ കൊല്ലത്തെ ഒരു പ്രധാന ഭാ​ഗമാക്കി മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

220 പേർക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതാണ് വടകരയിലെ സർഗാലയ, കലാ-കരകൗശല ഗ്രാമങ്ങളുടെ വികസനത്തിനായുള്ള പദ്ധതി. പദ്ധതി വഴി പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുകയും അതിശയകരമായ അനുഭവങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

ടൂറിസത്തെ തന്ത്രപരമായി സമീപ പ്രദേശങ്ങളിലേക്ക് തിരിച്ചുവിടുന്നതിലൂടെ അമിതഭാരമുള്ള പ്രദേശങ്ങളിലെ സമ്മർദ്ദം ലഘൂകരിക്കാനും അതുവഴി കേരളത്തിലുടനീളം സന്തുലിതമായ ടൂറിസം വികസനം പ്രോത്സാഹിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു. പരമ്പരാഗത കലകൾ, കരകൗശല വസ്തുക്കൾ, പ്രകടനങ്ങൾ എന്നിവ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, പ്രാദേശിക സമൂഹങ്ങൾക്ക് തൊഴിലും സാമ്പത്തിക അവസരങ്ങളും സൃഷ്ടിക്കുക, സുസ്ഥിരവും അനുഭവപരവുമായ ടൂറിസത്തിൽ കേരളത്തെ മുൻപന്തിയിൽ നിലനിർത്തുക, ഇന്ത്യയുടെ ലക്ഷ്യത്തിന് സംഭാവന നൽകുക എന്നിവയാണ് പദ്ധതിയുടെ മറ്റ് ലക്ഷ്യങ്ങൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments