സംസ്ഥാനത്തു ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 11 ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു.
ആലപ്പുഴ, ഇടുക്കി, കണ്ണൂർ, തൃശൂർ, കാസർകോട്, കോഴിക്കോട്, പത്തനംതിട്ട, മലപ്പുറം, എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണു നാളെ അവധി.നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കു മാറ്റമില്ല. ഓഗസ്റ്റ് രണ്ടു വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പിഎസ്‍സി അറിയിച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അഭിമുഖത്തിന് മാറ്റമില്ല.ദുരന്തബാധിത പ്രദേശത്തു നിന്ന് അഭിമുഖത്തിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം നൽകുമെന്നും പിഎസ്‍സി അറിയിച്ചു.’