Thursday, December 26, 2024
Homeകേരളംസംസ്ഥാനത്തു സ്വർണവിലയിൽ വീണ്ടും വർദ്ധനവ്: പവന് 200 രൂപ കൂടി 57,000 രൂപ ആയി

സംസ്ഥാനത്തു സ്വർണവിലയിൽ വീണ്ടും വർദ്ധനവ്: പവന് 200 രൂപ കൂടി 57,000 രൂപ ആയി

തിരുവനന്തപുരം: സ്വർണവില ഇന്നും വർധിച്ചു. 200  രൂപയാണ് പവൻ വർധിച്ചത്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ 80  രൂപ വർദ്ധിച്ചിരുന്നു. ഇന്ന് പവന് 80  രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,000 രൂപയാണ്.

ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വർണവില വീണ്ടും 57000  ത്തിലേക്ക് എത്തുന്നത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപയാണ് ഉയർന്നത്. വിപണി വില 7125 രൂപയാണ്. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 20 രൂപയാണ് ഉയർന്നത്. വിപണിവില 5885 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 95 രൂപയാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments