Wednesday, January 8, 2025
Homeകേരളംമുഴുവന്‍ സ്കൂള്‍ വാഹനങ്ങളുടെയും സുരക്ഷ പരിശോധിക്കണം

മുഴുവന്‍ സ്കൂള്‍ വാഹനങ്ങളുടെയും സുരക്ഷ പരിശോധിക്കണം

സ്‌കൂള്‍വാഹനങ്ങളുടെ അപകടങ്ങളേറുമ്പോഴും ഫിറ്റ്നസില്‍ പരിശോധന നടക്കുന്നില്ല . തകരാറുള്ള വാഹനങ്ങള്‍ കണ്ടെത്താന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പ്രഖ്യാപിച്ച പ്രത്യേക പരിശോധന നേരത്തെ നിര്‍ത്തി വെച്ചിരുന്നു .വാഹനങ്ങളുടെ സാങ്കേതിക പിഴവാണ് കാരണം പല സ്കൂള്‍ വാഹനങ്ങ അപകടസ്ഥിതിയില്‍ ആണ് ഓടുന്നത് .

സാങ്കേതിക പിഴവുള്ളതുമായ ഒട്ടേറെ സ്‌കൂള്‍വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ മുന്‍പ് പിടികൂടിയിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രഖ്യാപിച്ച പ്രത്യേക പരിശോധനയാണ് അട്ടിമറിക്കപ്പെട്ടത്.അധ്യയന കാലയളവില്‍ വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന്‍റെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പരിശോധന നിര്‍ത്തി വെച്ചത് .

അധ്യയന വർഷത്തിനിടെ ഫിറ്റ്‌നസിനായി വാഹന റിപ്പയറിങ്ങിന് കൂടുതൽ സമയമെടുക്കുന്നത് വിദ്യാലയങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് സാവകാശം വേണമെന്ന വിവിധ സ്‌കൂളുകളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് മുന്‍ വകുപ്പ് മന്ത്രി ഇടപെട്ട് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് സാവകാശം നല്‍കിയത് . ഈ പഴുത് ചൂഷണം ചെയ്തു കൊണ്ട് ആണ് അപകടാവസ്ഥയില്‍ ഉള്ള പല സ്കൂള്‍ വാഹനവും അറ്റകുറ്റപണികള്‍ നടത്താതെ ഓടുന്നത് .

ചില സ്കൂള്‍ അധികാരികള്‍ പുറമേ നിന്നുള്ള പല വാഹനവും സ്കൂള്‍ കുട്ടികളെ കൊണ്ട് വരുന്നതിനു ഉപയോഗിക്കുന്നുണ്ട് . ഇവയുടെ ചെറിയ അറ്റകുറ്റപണികള്‍ മാത്രമാണ് നടത്തുന്നത് . വാഹനം അപകടത്തില്‍ പെട്ടാല്‍ മാത്രം രേഖകള്‍ പരിശോധിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി .കഴിഞ്ഞ ദിവസം കണ്ണൂരില്‍ സ്കൂള്‍ വാഹനം മറിഞ്ഞു വിദ്യാര്‍ഥിനി മരണപെട്ടിരുന്നു .

മധ്യ വേനലവധിക്കാലത്ത് ഏപ്രിൽ-മെയ് മാസങ്ങളിൽ പെയിന്റിംഗ് ഉൾപ്പെടെയുള്ള അറ്റപ്പണികൾ നടത്തി ഫിറ്റ്നസ് നേടുന്ന സ്കൂള്‍ വാഹനങ്ങള്‍ പിന്നീട് അടുത്ത മധ്യ വേനലവധിക്കാലത്ത് മാത്രംആണ് അറ്റകുറ്റപണികള്‍ക്ക് വേണ്ടി വീണ്ടും കയറ്റുന്നത് . ഫിറ്റ്നസ് നേടാന്‍ വാങ്ങിയ പുതിയ ടയറുകള്‍ പല സ്കൂള്‍ വാഹനത്തില്‍ നിന്നും അഴിച്ചു മാറ്റി പഴയ ടയറുകള്‍ ഘടിപ്പിച്ചാണ് ഓടുന്നത് . അടുത്ത മധ്യ വേനലവധിക്കാലത്ത് ഈ ടയറുകള്‍ മാറ്റി അഴിച്ചു വെച്ച പുതിയ ടയര്‍ ഘടിപ്പിച്ചു ആണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനു വേണ്ടി വാഹനം എത്തിക്കുന്നത് എന്ന് പരക്കെ പറയപ്പെടുന്നു

എല്ലാ മാസവും സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷ പരിശോധിക്കാന്‍ നടപടികള്‍ ഉണ്ടാകണം . സ്കൂള്‍ അധ്യായന വര്‍ഷം തീരാന്‍ ഇനി മൂന്നു മാസം കൂടിയേ ഉള്ളൂ . അതുവരെ അപകടാവസ്ഥയില്‍ ഉള്ള പല സ്കൂള്‍ വാഹനവും കുട്ടികളുമായി ഓടും . അപകടം ഉണ്ടായാല്‍ മാത്രം പരിശോധന നടക്കും എന്ന രീതി ഉടന്‍ മാറ്റാന്‍ വകുപ്പ് ന്യായങ്ങള്‍ പറയുന്ന മന്ത്രിയ്ക്ക് കഴിയണം .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments