Wednesday, December 25, 2024
HomeKeralaതൃശ്ശൂർ ലൂർദ് കത്തീഡ്രൽ ദേവാലയത്തിൽ സ്വർണ കിരീടം നേർച്ചയുമായി സുരേഷ് ഗോപി.

തൃശ്ശൂർ ലൂർദ് കത്തീഡ്രൽ ദേവാലയത്തിൽ സ്വർണ കിരീടം നേർച്ചയുമായി സുരേഷ് ഗോപി.

തൃശ്ശൂർ ലൂർദ് കത്തീഡ്രൽ ദേവാലയത്തിൽ മാതാവിന്റെ തിരുസ്വരൂപത്തിൽ സ്വർണക്കിരീടം സമർപ്പിച്ച് സുരേഷ് ഗോപി. ഏകദേശം അഞ്ച് പവനോളം തൂക്കമുള്ള കിരീടമാണ് സമർപ്പിച്ചത്.

മകൾ ഭാഗ്യയയുടെ വിവാഹത്തിനു മുന്നോടിയായി ഇന്ന് രാവിലെ കുടുംബാംഗങ്ങളോടൊപ്പം എത്തിയാണ് കിരീടം നേർച്ചയായി സമർപ്പിച്ചത്.

കഴിഞ്ഞയിടെ ലൂർദ് കത്തീഡ്രൽ തിരുനാളിന് ഇവിടെ എത്തിയപ്പോൾ സ്വർണക്കിരീടം സമർപ്പിക്കാമെന്ന് സുരേഷ് ഗോപി അധികൃതരെ അറിയിച്ചിരുന്നു..

ജനുവരി 17 നാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെയും, മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments