Friday, September 20, 2024
Homeഇന്ത്യയുവ ഡോക്ടറുടെ കൊലപാതകം: സമരം ചെയ്യുന്ന ഡോക്ടർമാരോട് തിരികെ ജോലിക്ക് കയറാൻ കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥന

യുവ ഡോക്ടറുടെ കൊലപാതകം: സമരം ചെയ്യുന്ന ഡോക്ടർമാരോട് തിരികെ ജോലിക്ക് കയറാൻ കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥന

ന്യൂഡൽഹി : കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധിക്കുന്ന ഡോക്ടർമാരോട് തിരികെ ജോലിക്ക് കയറാൻ കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥന. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിനായി പുതിയ കമ്മിറ്റിയെ നിയോഗിക്കുമെന്ന് ഉറപ്പ് നൽകിയ ശേഷമായിരുന്നു കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥന.

ആരോഗ്യപ്രവർത്തകരുമായും വിവിധ സംഘടനാ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കുന്നു പുതിയ കമ്മിറ്റി രൂപീകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ 24 മണിക്കൂര്‍ സമരം പുരോഗമിച്ചുകൊണ്ടിരിക്കെയാണ് കമ്മിറ്റിയെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയത്.

ആരോഗ്യമേഖലയിലുള്ളവർക്കും സംസ്ഥാന സർക്കാരുകൾക്കും സമിതിക്ക് മുൻപാകെ നിർദേശങ്ങൾ സമർപ്പിക്കാം. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഇന്ന് രാവിലെ ആറുമണിക്ക് ആരംഭിച്ച സമരം നാളെ രാവിലെ ആറുമണിവരെ തുടരും. സര്‍ക്കാര്‍ ആശുപത്രികളിലെയും മെഡിക്കല്‍ കോളേജിലെയും ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

പ്രധാനമായും മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഐഎംഎ പ്രതിഷേധം. ഡോക്ടറുടെ കൊലപാതകത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം, ആശുപത്രികള്‍ പ്രത്യേക സുരക്ഷിത മേഖലയാക്കണം, ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ചട്ടങ്ങളില്‍ ഭേദഗതികള്‍ വരുത്തണം എന്നിവയാണ് സംഘടന ആവശ്യപ്പെടുന്നത്.

അഡ്മിറ്റ് ചെയ്ത രോഗികള്‍ക്കുള്ള ചികിത്സയും ആവശ്യ സേവനങ്ങളും മുടങ്ങിയിട്ടില്ല.കെജിഎംഒഎ, കെജിഎംസി ടിഎ, എംപിജെഡിഎ തുടങ്ങിയ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്താണ് പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞദിവസവും സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments