Sunday, December 22, 2024
Homeഇന്ത്യയൂട്യൂബർമാരെ ജാഗ്രത: യൂട്യൂബിൽ കാഴ്ചക്കാരെ കൂട്ടുന്നതിനായി അമ്പരപ്പിക്കുന്ന തലക്കെട്ടുകളിടുന്ന യൂട്യൂർമാർക്കെതിരെ നടപടി

യൂട്യൂബർമാരെ ജാഗ്രത: യൂട്യൂബിൽ കാഴ്ചക്കാരെ കൂട്ടുന്നതിനായി അമ്പരപ്പിക്കുന്ന തലക്കെട്ടുകളിടുന്ന യൂട്യൂർമാർക്കെതിരെ നടപടി

യൂട്യൂബ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് യൂട്യൂബ്. ഇന്ത്യയിലെ യൂട്യൂബ് പ്ലാറ്റ്ഫോമിലെ ശുദ്ധീകരിക്കുക എന്നതാണ് ​ഗൂ​ഗിളിന്റെ ലക്ഷ്യം.

കാഴ്ചക്കാർക്ക് മികച്ച അനുഭവം നൽകുന്നതിനാണ് ​ഗൂ​ഗിൾ പുതിയ നടപടിക്കൊരുങ്ങിയത്. ക്രിയേറ്റര്‍മാര്‍ വീഡിയോയിൽ അധികം പ്രാധാന്യമില്ലാത്ത വിവരങ്ങൾ തമ്പ് ലൈനായി ഉപയോ​ഗിക്കുന്ന വീഡിയോകൾ നീക്കം ചെയ്യുമെന്നാണ് യൂട്യൂബ് അറിയിച്ചിരിക്കുന്നത്. ഉപഭോക്താക്കൾ പറ്റിക്കപ്പെടാതിരിക്കാനാണ് ഇത്തരത്തിലൊരു നീക്കം നടത്തുന്നത്.

പുതിയ വാർത്താ സംഭവങ്ങളിൽ വിഡിയോയ്ക്കകത്തെ ഉള്ളടക്കമല്ലാത്ത തലക്കെട്ടും തമ്പ്‌നെയിലും നൽകിയാൽ ‘ക്ലിക്ക്‌ബെയ്റ്റ്’ ആയി കണക്കാക്കുമെന്നും യൂട്യൂബ് അറിയിച്ചു. പുതിയതും സുപ്രധാനവുമായ വാർത്തകൾ തിരഞ്ഞ് യൂട്യൂബിലെത്തുന്നവർക്ക് ഈ രീതി നിരാശയാകും നൽകുന്നത്. പ്രേക്ഷകർക്ക് കബളിപ്പിക്കപ്പെടുകയോ തെറ്റിദ്ധരിപ്പിക്കപ്പെടുകയോ ചെയ്തതായുള്ള തോന്നലുമുണ്ടാക്കുമെന്നും ഗൂഗിൾ ചൂണ്ടിക്കാട്ടി.

ആരംഭത്തിൽ സ്ട്രൈക്ക് മുന്നറിയിപ്പ് നൽകാതെയാകും നിയമം ലംഘിക്കുന്ന വീഡിയോകൾ നീക്കം ചെയ്യുന്നത്. പുതുതായി അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾക്കാകും ആദ്യം നടപടി സ്വീകരിക്കുന്നത്. പുതിയ നിയമങ്ങൾ അറിയാനും മനസിലാക്കാനുമുള്ള സമയം കണ്ടന്റ് ക്രിയേറ്റർമാർക്കു നൽകുമെന്നും ഇതുമായി ബന്ധപ്പെട്ട ബോധവൽക്കരണം നടത്തുമെന്നും ​ഗൂ​ഗിൾ അറിയിച്ചിട്ടുണ്ട്.

കാഴ്ചക്കാരെ ആകർഷിക്കുന്നതിനായി ആകർഷമായ തലക്കെട്ടുകൾ നൽകുന്നതിനെയാണ് ക്ലിക്ക്ബെയ്റ്റ് എന്നു പറയുന്നത്. ചെറിയ ചിത്രങ്ങളോടൊപ്പമാണ് ഇത്തരത്തിലെ തലക്കെട്ടുകൾ നൽകുന്നത്. പലപ്പോഴും വീഡിയോയിൽ പറയുന്നത് എന്താണെന്ന് വ്യക്തമാക്കാതെ, സംവേദനാത്മകമോ കൗതുകകരമോ ആയ എന്തെങ്കിലും വാഗ്‌ദാനം ചെയ്‌ത് തലക്കെട്ടുകൾ നൽകുന്നത് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതിന് തുല്യമാണ്.

യൂട്യൂബ് ചാനലിൽ വീഡിയോകൾ കാണാനാഗ്രഹിച്ച് വരുന്നവർക്ക് അതേ ഉള്ളടക്കം തന്നെ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്നാണ് യൂട്യൂബ് പറയുന്നത്. ബ്രേക്കിംഗ് ന്യൂസും സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ യൂട്യൂബ് വീഡിയോകളും ഈ സ്‌കാനറിന് കീഴിൽ വരുമെന്നും പ്ലാറ്റ്ഫോം അറിയിച്ചു. വരും മാസങ്ങളിൽ വീഡിയോ നീക്കം ചെയ്യുന്ന നിയമം ഇന്ത്യയിൽ നിയമത്തിൽ വരുമെന്നാണ് യൂട്യൂബ് ബ്ലോ​ഗ് പോസ്റ്റിൽ അറിയിച്ചിരിക്കുന്നത്.

യൂട്യൂബിന്റെ വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. പ്രത്യേകിച്ചും വാർത്താ സംബന്ധിയായ ഉള്ളടക്കത്തിൻ്റെ കാര്യത്തിൽ. YouTube ഹൈലൈറ്റ് ചെയ്‌തതുപോലെ, പ്രധാനപ്പെട്ട അപ്‌ഡേറ്റുകൾക്കോ ​​വിശ്വസനീയമായ വിവരങ്ങൾക്കോ ​​വേണ്ടി ഉപയോക്താക്കൾ പ്ലാറ്റ്‌ഫോമിലേക്ക് തിരിയുമ്പോൾ തെറ്റിദ്ധരിപ്പിക്കുന്നത്  ദോഷകരമാണ്. ഉപഭോക്താക്കൾ തെറ്റിദ്ധരിക്കപ്പെടാതിരിക്കാനാണ് പുതിയ നിയമം.

ഈ പുതിയ നിയമത്തെ ഉദാഹരണസഹിതമാണ് ബ്ലോ​ഗ് പോസ്റ്റിൽ വിശദീകരിച്ചിരിക്കുന്നത്. ഉദാഹരണമായി ‘പ്രസിഡന്റ് രാജി വച്ചു’ എന്ന തലക്കെട്ടുള്ള വീഡിയോ ഉദാഹരണമായി എടുത്താൽ, വിഡിയോയ്ക്കകത്ത് പ്രസിഡന്റിന്റെ രാജിയെക്കുറിച്ച് ഒരു പരാമർശവുമില്ലെങ്കിൽ നടപടി സ്വീകരിക്കും. ‘സുപ്രധാന രാഷ്ട്രീയ വാർത്തകൾ’ എന്ന തമ്പ്‌നെയിൽ നൽകിയ വിഡിയോയ്ക്കകത്ത് അത്തരത്തിലുള്ള ഒരു വിവരവുമില്ലാതെ പോകുന്നത് മറ്റൊരു ഉദാഹരണമായും പറയുന്നുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments