Wednesday, December 25, 2024
Homeഇന്ത്യവെള്ളിയാഴ്ചകളിലെ വോട്ടെടുപ്പ് മാറ്റിവെക്കണം: കെഎൻഎം

വെള്ളിയാഴ്ചകളിലെ വോട്ടെടുപ്പ് മാറ്റിവെക്കണം: കെഎൻഎം

കോട്ടയ്ക്കൽ: അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി കേരളത്തിലും മറ്റു ഇതര സംസ്ഥാനങ്ങളിലും വോട്ടെടുപ്പ്നിശ്ചയിച്ചിട്ടുള്ളത് ഏപ്രിൽ 19 ,26( വെള്ളിയാഴ്ച) തിയ്യതികളിലാണ്. ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകളുടെ പ്രധാന ആരാധനകൾ നിർവ്വഹിക്കപ്പെടുന്ന വെള്ളിയാഴ്ച മുസ്ലിം വോട്ടർ മാർക്കും പോളിംഗ്‌ഡ്യൂട്ടിയുള്ള മുസ്‌ലിം ഉദ്യോഗസ്ഥർക്കും ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നതിനാൽ വെള്ളിയാഴ്ചകളിലെ വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്ന് കെ.എൻ.എം. മലപ്പുറം വെസ്റ്റ് ജില്ലാ സംയുക്ത പ്രവർത്തക സംഗമം ആവശ്യപ്പെട്ടു.

കെ.എൻ.എം. മലപ്പുറം വെസ്റ്റ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുത്തനത്താണിയിൽ നിർമ്മിക്കുന്ന വിവിധ പ്രൊജക്ടുകളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതികൾ വിലയിരുത്തുകയും, നിർമ്മാണച്ചെലവിന്നുള്ള ധനാഗമ മാർഗ്ഗങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു .. സംഗമം പ്രൊജക്ട് ജനറൽകൺവീണർ തെയ്യമ്പാട്ടിൽ ശറഫുദ്ദീൻ ഉൽഘാടനം ചെയ്തു. വെസ്റ്റ് ജില്ലാ കെ.എൻ.എം. പ്രസിഡണ്ട് അഡ്വ. പി.പി. മുഹമ്മദ് അദ്ധ്യക്ഷനായി. സെക്രട്ടറി. എൻ.കുഞ്ഞിപ്പ മാസ്റ്റർ, ട്രഷറർ എൻ.വി. ഹാഷിം ഹാജി,വൈ. പ്രസിഡണ്ടുമാരായ കെ. ഹസ്സൻ മാസ്റ്റർ, ഉബൈദുല്ലാതാനാളൂർ, സി.പി. കുഞ്ഞഹമ്മദ് മാസ്റ്റർ, എൻ.കെ. സിദ്ദീഖ് അൻസാരി, പി.സി. കുഞ്ഞഹമ്മദ് മാസ്റ്റ്ർ , അബ്ദുറസ്സാഖ് കാലൊടി, അശ്രഫ് ഹാജി പുളക്കോടൻ, കെ.കുഞ്ഞി മുഹമ്മദ് പന്താവൂർ , എം. ജവഹർ മഹമൂദ്, ടി.പി. അബദുറസ്സാഖ്, അശ്രഫ് കുമരനല്ലൂർ, കെ.ഹംസ മാസ്റ്റർ, എ.എഛ്. ഫഖ്റുദ്ദീൻ, ടി.കെ. അബ്ദുറഹിമാൻ മാസ്റ്റർ,മുബശ്ശിർ പി, അബ്ദുല്ലത്തീഫ് തിരൂർ, നജീബ് ബാബു കുറുകത്താണി, മുസ്ത്വഫ സ്വലാഹി, അൽത്താഫ്കളിയാട്ടുമുക്ക്, അമാൻ അഹ്സൻ. എൻ. കെ.,ഡോ. കദീജ ഉമ്മർ പ്രസംഗിച്ചു.
– – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments