Friday, January 10, 2025
Homeഇന്ത്യവയനാട് ദുരന്തം: പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തമുണ്ടായ പ്രദേശങ്ങൾ ഇന്നു സന്ദർശിക്കും

വയനാട് ദുരന്തം: പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തമുണ്ടായ പ്രദേശങ്ങൾ ഇന്നു സന്ദർശിക്കും

വയനാട്: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശിക്കും. രാവിലെ 11.30 ഓടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിക്കും. ഉച്ചയ്ക്ക് 12.10വരെ ദുരന്തമുണ്ടായ പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തും.12.15 മുതൽ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും.

കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. റോഡ് മാർഗമാകും പ്രധാനമന്ത്രി ചൂരൽ മലയിൽ എത്തുക. ബെയ്‌ലി പാലത്തിലൂടെ കടന്ന് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പ്രദേശങ്ങൾ നിരീക്ഷിക്കും. ദുരിതാശ്വ ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവരെ സന്ദർശിക്കും. തുടർന്ന് വയനാട് കളക്ടറേറ്റിൽ നടക്കുന്ന അവലോകന യോഗത്തിൽ പങ്കെടുക്കും. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2,000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിൻ്റെ തീരുമാനം.3.15ന് വയനാട്ടിൽ നിന്ന് പ്രധാനമന്ത്രി മോദി തിരികെ കണ്ണൂരിലേക്ക് മടങ്ങും. വൈകീട്ട് 3.55ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഡൽഹിയിലേക്ക് യാത്രയാകും.

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ജില്ലയിൽ കർശന നിയന്ത്രണങ്ങളുള്ളതിനാൽ ദുരന്തബാധിത പ്രദേശങ്ങളിൽ ശനിയാഴ്ച തിരച്ചിലുണ്ടാവില്ലെന്ന് വയനാട് ജില്ലാ കളക്ടർ ഡിആർ മേഘശ്രീ അറിയിച്ചു. ജനകീയ തിരച്ചിൽ വരും ദിവസങ്ങളിലും തുടരാനാണ് തീരുമാനം. സൈന്യം മാത്രമാണ് ഇവിടെ നിന്ന് മടങ്ങിയത്. എൻഡിആർഎഫ് അടക്കം പ്രദേശത്ത് തുടരുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിനാൽ ഇന്ന് രാവിലെ 10 മണി മുതല്‍ ജില്ലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡിആര്‍ മേഘശ്രീ അറിയിച്ചു. കല്‍പ്പറ്റ, മേപ്പാടി ടൗണുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ഇവിടേക്ക് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അത്യാവശ്യ വാഹനങ്ങളെ മാത്രമേ കയറ്റിവിടൂ എന്ന് കളക്ടർ അറിയിച്ചു.

ടാക്‌സി, ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ രാവിലെ 11 മുതല്‍ പ്രധാനമന്ത്രി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നത് വരെ കല്‍പ്പറ്റ – കൈനാട്ടി ബൈപാസ് ജങ്ഷന്‍ മുതല്‍ മേപ്പാടി വിംസ് ആശുപത്രി വരെയും, മേപ്പാടി ടൗണ്‍ മുതല്‍ ചൂരല്‍മല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യാന്‍ പാടില്ല. കല്‍പ്പറ്റ ജനമൈത്രി ജങ്ഷന്‍ മുതല്‍ കെഎസ്ആര്‍ടിസി ഗാരേജ് ജങ്ഷന്‍ വരെയും പാര്‍ക്കിംഗ് നിയന്ത്രണം ബാധകമാണെന്ന് കളക്ടർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments