Wednesday, January 8, 2025
Homeഇന്ത്യതമിഴ്നാട്ടിൽ വിദ്യാർത്ഥികൾ സംസാരിച്ചതിന് പ്രധാനാദ്ധ്യാപിക അഞ്ചു വിദ്യാർത്ഥികളുടെ വായിൽ ടേപ്പ് ഒട്ടിച്ചു

തമിഴ്നാട്ടിൽ വിദ്യാർത്ഥികൾ സംസാരിച്ചതിന് പ്രധാനാദ്ധ്യാപിക അഞ്ചു വിദ്യാർത്ഥികളുടെ വായിൽ ടേപ്പ് ഒട്ടിച്ചു

തമിഴ്നാട്ടിലെ തഞ്ചാവൂരിലെ ഒറത്തനാടിനടുത്തുള്ള അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്കൂളിനാണ് സംഭവം നടന്നത്.ഒരു പെൺകുട്ടിയുൾപ്പെടെ നാലാം ക്ളാസിൽ പഠിക്കുന്ന 5 വിദ്യാർത്ഥികളുടെ വായിലാണ് ടേപ്പ് ഒടിച്ചത്.

സംഭവത്തെത്തുടർന്ന് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ തഞ്ചാവൂർ ജില്ലാ കളകടർക്ക് പരാതി നൽകി. അതേസമയം സ്കൂളിലെ പ്രധാനാദ്ധ്യാപികയും എലമെന്ററി സ്കൂൾ ജില്ലാ ഓഫീസറും ആരോപണങ്ങൾ നിഷേധിച്ചു. ഒക്ടോബർ 21നാണ് സ്കൂളിൽ സംഭവം നടന്നത്. നാലുമണിക്കൂറോളം കുട്ടികളെ ടേപ്പ് ഒട്ടിച്ചു നിറുത്തിയെന്നും കുട്ടികൾക്ക് ശ്വാസ തടസം ഉണ്ടായതായും ആരോപണമുണ്ട്.

ടീച്ചർ ഇല്ലാത്തതിനെത്തുടർന്നാണ് പ്രധാനാധ്യാപികയ്ക്ക് ക്ളാസ് നോക്കേണ്ടി വന്നതെന്നും സംഭവത്തിൽ പ്രധാനാദ്ധ്യാപികയ്ക്ക് യാതൊരു പങ്കുമില്ലെന്നും കുട്ടികൾ പരസ്പരം വായിൽ ടേപ്പ് ഒട്ടിച്ചതാണെന്നും എലിമെന്ററി സ്കൂൾ ജില്ലാ ഓഫീസർ മതിയഴകൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും കുട്ടികൾ കളിക്കിടെ ചെയ്തതാണെന്നും ഇതിന്റെ ഫോട്ടോ ആരോ എടുത്ത് പ്രചരിപ്പിക്കുകയായിരുന്നെന്നും സ്കൂൾ പ്രധാനദ്ധ്യാപികയായ പുനിത പ്രതികരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments