Saturday, January 4, 2025
Homeഇന്ത്യസുബ്ബയ്യ നല്ലമുത്തുവിന്, വി. ശാന്താറാം ലൈഫ് ടൈം അച്ചീവ്‌മെൻ്റ് പുരസ്കാരം

സുബ്ബയ്യ നല്ലമുത്തുവിന്, വി. ശാന്താറാം ലൈഫ് ടൈം അച്ചീവ്‌മെൻ്റ് പുരസ്കാരം

മുംബൈ -പതിനെട്ടാമത് മുംബൈ അന്താരാഷ്ട്ര ചലത്രോത്സവത്തിൽ (എംഐഎഫ്എഫ്) വൈൽഡ് ലൈഫ് ചലച്ചിത്രകാരൻ സുബ്ബയ്യ നല്ലമുത്തുവിന്, പ്രശസ്തമായ വി. ശാന്താറാം ലൈഫ് ടൈം അച്ചീവ്‌മെൻ്റ് പുരസ്കാരം നൽകി ആദരിക്കുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ.മുരുകൻ പ്രഖ്യാപിച്ചു.

“അഭിമാനകരമായ ഈ അവാർഡ് ഇത്തവണ നേടിയ ശ്രീ നല്ലമുത്തുവിനെ ഞാൻ അഭിനന്ദിക്കുന്നു,” എൻഎഫ്ഡിസി കോംപ്ലക്സിൽ മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. വന്യജീവികളുമായി ബന്ധപ്പെട്ട ചലച്ചിത്രനിർമ്മാണരംഗത്തെ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ച് സുബ്ബയ്യ നല്ലമുത്തുവിന് എംഐഎഫ്എഫ് അവാർഡ് നൽകുന്നത് .

വന്യജീവിചലച്ചിത്ര ഛായാഗ്രഹണ രംഗത്ത് അസാധാരണമായ സംഭാവനകൾ നൽകിയിട്ടുള്ള സുബ്ബയ്യ നല്ലമുത്തു ആഗോള അംഗീകാരം നേടിയിട്ടുള്ള സംവിധായകനാണ് . ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂർവ്വ വിദ്യാർത്ഥിയായ അദ്ദേഹം, പാണ്ട അവാർഡ് നേടിയതും ഇന്ത്യയിൽ ഏറ്റവും ദീർഘകാലം സംപ്രേഷണം ചെയ്തതുമായ പരിസ്ഥിതി പരമ്പരയായ’ ലിവിംഗ് ഓൺ ദ എഡ്ജിലെ’ തൻ്റെ പ്രവർത്തനത്തിലൂടെ പ്രശസ്തനാണ് . ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ (ഐഎസ്ആർഒ) ഹൈ സ്പീഡ് ക്യാമറാമാൻ എന്ന നിലയിൽ അദ്ദേഹത്തിൻ്റെ വൈദഗ്ദ്ധ്യം പ്രശസ്തമാണ്

.റോയൽ ബംഗാൾ കടുവയോടുള്ള അദ്ദേഹത്തിൻ്റെ താല്പര്യത്തെ തുടർന്ന് നാഷണൽ ജിയോഗ്രാഫിക് ചാനലിനും ബിബിസിക്കുമായി കടുവ കേന്ദ്രീകൃതമായ അഞ്ച് അന്താരാഷ്ട്ര ഡോക്യുമെൻ്ററികൾ ചെയ്തിട്ടുണ്ട്. ടൈഗർ ഡൈനാസ്റ്റി (2012-2013), ടൈഗർ ക്വീൻ (2010), ദ വേൾഡ്സ് മോസ്റ്റ് ഫേമസ് ടൈഗർ (2017) എന്നിവ അദ്ദേഹത്തിൻ്റെ പ്രശസ്തമായ ചിത്രങ്ങളിൽ ഉൾപ്പെടുന്നു. ബിബിസി വേൾഡിനായി എർത്ത് ഫയൽ (2000), അനിമൽ പ്ലാനറ്റിനായി ദി വേൾഡ് ഗോൺ വൈൽഡ് (2001) എന്നിങ്ങനെ പരിസ്ഥിതിയെക്കുറിച്ചും മനുഷ്യരും ആവാസവ്യവസ്ഥയും തമ്മിലുള്ള ഇടപെടലുകളെക്കുറിച്ചും അദ്ദേഹം എണ്ണമറ്റ ഡോക്യുമെൻ്ററികൾ നിർമ്മിച്ചിട്ടുണ്ട്. ഇന്ത്യയിൽ വന്യജീവി ചിത്രീകരണത്തിനായി 4K റെസല്യൂഷൻ ആദ്യമായി ഉപയോഗിച്ച വ്യക്തികളിൽ ഒരാളെന്ന പ്രത്യേകതയും അദ്ദേഹത്തിൻ്റെ നേട്ടങ്ങളിൽ ഉൾപ്പെടുന്നു.

അഞ്ച് ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി ദേശീയ അന്തർദേശീയ അവാർഡുകൾസുബ്ബയ്യ നല്ലമുത്തു നേടിയിട്ടുണ്ട്.

വി ശാന്താറാം ലൈഫ് ടൈം അച്ചീവ്‌മെൻ്റ് പുരസ്കാരത്തെക്കുറിച്ച്

എംഐഎഫ്എഫിൻ്റെ എല്ലാ പതിപ്പുകളിലും,ഡോ. വി ശാന്താറാം ലൈഫ് ടൈം അച്ചീവ്‌മെൻ്റ് പുരസ്കാരം, ഡോക്യുമെൻ്ററി സിനിമകൾക്കും ഇന്ത്യയിലെ അതിൻ്റെ പ്രചാരണത്തിനും സുപ്രധാന സംഭാവനകൾ നൽകിയ ചലച്ചിത്രകാരന് സമ്മാനിക്കുന്നു. 10 ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം . ശ്യാം ബെനഗൽ, വിജയ മുലെ, മറ്റ് പ്രമുഖ ചലച്ചിത്ര നിർമ്മാതാക്കൾ എന്നിവർ മുൻ വർഷങ്ങളിൽ അവാർഡ് നേടിയിട്ടുണ്ട് . ഇതിഹാസസംവിധായകൻ വി ശാന്താറാമിൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയതാണ് പുരസ്കാരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments