Saturday, December 28, 2024
Homeഇന്ത്യസല്‍മാന്‍ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റില്‍

സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റില്‍

മുംബൈ :- അടുത്തതായി റിലീസിനൊരുങ്ങുന്ന സല്‍മാന്‍ ചിത്രമായ സിക്കന്ദറിലെ ‘മേന്‍ ഹൂന്‍ സിക്കന്ദര്‍…’ എന്ന പാട്ടെഴുതിയ യൂട്യൂബറെയാണ് പൊലീസ് പിടികൂടിയത്. സല്‍മാനെ പ്രകീര്‍ത്തിച്ച് താന്‍ എഴുതിയ പാട്ട് ഹിറ്റാകാനും പണം ലഭിക്കാനും വേണ്ടിയാണ് ഇത്തരത്തിലൊരു ഭീഷണി മുഴക്കിയതെന്ന് യൂട്യൂബ് കവി മുംബൈ പോലീസിന് മൊഴി നല്‍കി.

യൂട്യൂബറും പാട്ടെഴുത്തുകാരനുമായ റസീല്‍ പാഷ എന്ന് വിളിക്കപ്പെടുന്ന 23-കാരനായ സൊഹൈല്‍ പാഷ തന്റെ പാട്ടിന് കുറച്ചുകൂടി പ്രശസ്തിയും പണവും ലഭിക്കും എന്ന് കരുതിയാണ് ഇങ്ങനെ ചെയ്തത്.

ബിഷ്ണോയ് സംഘത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു സല്‍മാന് വീണ്ടും വധഭീഷണി ഉയര്‍ന്നത്. അഞ്ചുലക്ഷം രൂപ തന്നാല്‍ സല്‍മാനെ വെറുതെ വിടാം, അല്ലാത്തപക്ഷം സല്‍മാനെയും അദ്ദേഹത്തെ പ്രകീര്‍ത്തിച്ച് പാട്ടെഴുതിയ ആളെയും കൊന്നുകളയും എന്നായിരുന്നു സന്ദേശം.

നവംബര്‍ ഏഴിന് മുംബൈ പോലീസിന്റെ ഔദ്യോഗിക വാട്സ്ആപ്പിലാണ് സല്‍മാനെയും അദ്ദേഹത്തെ പ്രകീര്‍ത്തിച്ച് പാട്ടെഴുതിയ ആളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം ലഭിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ,

അന്വേഷണം എത്തിനിന്നത് കര്‍ണാടകയിലാണ്.കര്‍ണാടകയിലെ റായ്ചൂര്‍ ജില്ലയിലെ മാന്‍വി ഗ്രാമത്തിലെത്തിയ അന്വേഷണ സംഘം സന്ദേശം അയക്കപ്പെട്ട വാട്സ്ആപ്പ് നമ്പറിന്റെ ഉടമയായ വെങ്കടേഷ് നാരായണനെ കസ്റ്റഡിയിലെടുത്തു.

കര്‍ഷകനായ വെങ്കടേഷിന്റെ കൈയില്‍ സാധാരണ കീപാഡ് ഫോണാണ് ഉള്ളതെന്ന് കണ്ട പോലീസ് അദ്ദേഹത്തെ വിശദമായി ചോദ്യംചെയ്തതോടെ ഞെട്ടി. നവംബര്‍ മൂന്നിന് ചന്തയില്‍വെച്ച് ഒരു ചെറുപ്പക്കാരന്‍ തന്റെ ഫോണ്‍ വാങ്ങിയിരുന്നെന്നും അതല്ലാതെ വേറെയൊന്നും അറിയില്ലെന്നും വെങ്കടേഷ് പറഞ്ഞു. 

പോലീസ് വെങ്കടേഷിന്റെ ഫോണ്‍ വിശദമായി പരിശോധിച്ചതില്‍ വാട്സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു വേണ്ടിയുള്ള ഒറ്റത്തവണ പാസ്വേഡുകള്‍ കണ്ടു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലൂടെ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments