ഖലിസ്ഥാനി സംഘടനകള്‍, പിഎഫ്‌ഐ, LTTE തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ ആണ് ബ്ലോക്ക് ചെയ്തത്.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ, ഭീകര ബന്ധം കണ്ടെത്തിയ 28,079 യൂണിഫോം റിസോഴ്‌സ് ലൊക്കേറ്ററുകള്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന്റേതാണ് നടപടി. ഐടി നിയമത്തിലെ ചട്ടം 69എ അനുസരിച്ചാണ് നടപടി.
ഖലിസ്ഥാന്‍ ബന്ധമുള്ള 10,500 യുആര്‍എല്ലുകളും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട 2,100 യുആര്‍എല്ലുകളും ബ്ലോക്ക് ചെയ്തവയില്‍ ഉള്‍പ്പെടുന്നു. LTTE, J&K തീവ്രവാദികള്‍, വാരിസ് പഞ്ചാബ് ഡെ എന്നീ സംഘനകളുടെ അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്ത മറ്റുള്ളവ.
ഫേസ്ബുക്ക്, എക്‌സ്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ വിവിധ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തത്. ബ്ലോക്ക് ചെയ്ത അക്കൗണ്ടുകളില്‍ ഭൂരിഭാഗവും സാമ്പത്തിക തട്ടിപ്പു നടത്തുന്ന മറ്റു ലിങ്കുകളിലേക്കോ, ആപ്പികളിലേക്കോ നയിക്കുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഫേസ് ബുക്കിലെ 10976 അക്കൗണ്ടുകളും, എക്‌സിലെ 10136 അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തവയില്‍ ഉള്‍പ്പെടുന്നു.