Monday, December 16, 2024
Homeഇന്ത്യപ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയെ ശ്രീവില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെ അർധമണ്ഡപത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് അധികൃതർ തടഞ്ഞു

പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയെ ശ്രീവില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെ അർധമണ്ഡപത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് അധികൃതർ തടഞ്ഞു

ശ്രീവില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രത്തിൽ പ്രാര്‍ത്ഥിക്കാനായി ഇളയരാജ അർത്ഥമണ്ഡപത്തിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയപ്പോഴാണ് ക്ഷേത്രം അധികൃതരും ഭക്തരും തടഞ്ഞത്. ന്യൂസ് എക്‌സ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ഇത് ആചാര ലംഘനം ആണെന്ന് പറഞ്ഞുകൊണ്ടായിരുന്നു തടഞ്ഞത്.തുടർന്ന് ഇളയരാജ അർധമണ്ഡപത്തിന് പുറത്ത് നിന്ന് പൂജ നടത്തുകയും, അദ്ദേഹത്തെ പൂജാരികൾ ഹാരമണിയിച്ച് ആദരിക്കുകയും ചെയ്തു.അദ്ദേഹത്തിന് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻറ് ഡിപ്പാര്‍ട്ട്മെൻറ് ഒരുക്കിയ സ്വീകരണവും നൽകി. ഇന്നലെ ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്ക് എത്തിയ തിരുവണ്ണാമലൈ ജില്ലാ കളക്ടര്‍ക്കും പ്രവേശനം നിഷേധിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments