Wednesday, January 15, 2025
Homeഇന്ത്യപ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിച്ചു

ഗുജറാത്തിലെ കച്ചിൽ നിയോഗിച്ചിട്ടുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ സന്ദർശിച്ച് ആഘോഷവേളയിൽ ആശംസകൾ നേർന്നു.

ആർമി യൂണിഫോം ധരിച്ച പ്രധാനമന്ത്രി അവിടെ നിയോഗിച്ചിരിക്കുന്ന സൈനികർക്ക് മധുരം വിളമ്പുന്നത് ദൃശ്യങ്ങളിൽ കാണാം. കച്ചിലെ സർ ക്രീക്കിലെ ലക്കി നാലയിൽ പ്രധാനമന്ത്രി മോദി ബിഎസ്എഫ്, കര, നാവിക, വ്യോമസേനാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

രാജ്യത്തിന്റെ ഒരിഞ്ച് ഭൂമിയില്‍ പോലും കേന്ദ്രം വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശത്രുക്കളുടെ വാക്കുകളെയല്ല, രാജ്യത്തെ പ്രതിരോധിക്കുന്ന സൈന്യത്തിന്റെ ശക്തിയിലാണ് വിശ്വാസമെന്നും മോദി പറഞ്ഞു.സൈന്യത്തിന്റെ ജാഗ്രതമൂലം രാജ്യത്തേക്ക് നോക്കാന്‍ പോലും ആരും ധൈര്യപ്പെടുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.സർദാർ വല്ലഭായ് പട്ടേലിന്റെ നൂറ്റമ്പതാം ജന്മദിനം രണ്ട് വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

സർദാർ വല്ലഭായ് പട്ടേലിന്റെ സംഭാവനകൾ അതുല്യം, സ്വാതന്ത്ര്യം ലഭിച്ചതിന് പിന്നാലെ ഇന്ത്യ തകരുമെന്ന് കരുതിയവർക്ക് മുന്നിൽ ഐക്യം സാധ്യമാക്കി.ഈ സർക്കാറിന്റെ എല്ലാ പ്രവർത്തനങ്ങളിലും, പദ്ധതികളിലും ദേശീയ ഐക്യം പ്രകടമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുമ്പോഴെല്ലാം, എന്റെ സന്തോഷം പലമടങ്ങ് വര്‍ധിക്കുന്നു.

500 വര്‍ഷങ്ങള്‍ക്കുശേഷം രാമന്‍ അയോധ്യയില്‍ തിരിച്ചെത്തിയ വര്‍ഷമായതിനാല്‍ ഇത്തവണത്തെ ദീപാവലി പ്രത്യേകതകളുള്ളതാണ്. നിങ്ങള്‍ കാരണം രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷിതത്വം തോന്നുന്നുവെന്നും മോദി പറഞ്ഞു. 21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ മനസിലാക്കി സൈന്യത്തെ അത്യാധുനിക ആയുധങ്ങള്‍ നല്‍കി ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും ആധുനികമായ സൈനികശക്തികളുടെ കൂട്ടിത്തിലേക്ക് ഇന്ത്യയെ കൊണ്ടുവരാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014ൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത് ശേഷമുള്ള എല്ലാ ദീപാവലിയും പ്രധാനമന്ത്രി സൈനീകർക്കൊപ്പമാണ് ആഘോഷിക്കാറുള്ളത്. 2014-ൽ സിയാച്ചിൻ, 2015-ൽ പഞ്ചാബ് അതിർത്തി, 2016-ൽ ഹിമാചൽ പ്രദേശിലെ സുംദോ, 2017-ൽ ജമ്മു കശ്മീരിലെ ഗുരെസ് സെക്‌ടർ, 2018-ൽ ഉത്തരാഖണ്ഡിലെ ഹർസിൽ, 2019-ൽ ജമ്മു കശ്മീരിലെ രജൗരി, 2020-ൽ രാജസ്ഥാനിലെ ലോംഗേവാല, 2021 ദീപാവലി കശ്മീരിലെ നൗഷേരയിലായിരുന്നു, 2022 ജമ്മു കശ്മീരിലെ കാർഗിലിലും 2023 ഹിമാചലിലെ ലെപ്ചയിലും ആണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments