Sunday, December 22, 2024
Homeഇന്ത്യമലയാള സംഗീതസംവിധായകൻ ജെറി അമൽദേവിൽ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ഉത്തരേന്ത്യൻ സംഘത്തിന്റെ ശ്രമം...

മലയാള സംഗീതസംവിധായകൻ ജെറി അമൽദേവിൽ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ഉത്തരേന്ത്യൻ സംഘത്തിന്റെ ശ്രമം ബാങ്കിന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് തടഞ്ഞു

മലയാള സംഗീതസംവിധായകൻ ജെറി അമൽദേവിൽ നിന്നും രണ്ടു ലക്ഷം രൂപ തട്ടാൻ നടത്തിയ ശ്രമം തടഞ്ഞത് ബാങ്കിന്റെ സമയോചിത ഇടപെടൽ മൂലം. ജെറി അമൽദേവിനെ ഫോൺ കോളിൽ ഇരുത്തിക്കൊണ്ട് പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ടു എന്ന് ബാങ്ക് മാനേജർ മാധ്യമങ്ങളോട് വിശദമാക്കി.

തട്ടിപ്പുകാർ ആവശ്യപെട്ടത് രണ്ടു ലക്ഷം രൂപ ആയിരുന്നെന്നും, മുംബൈ ആസ്ഥാനമായ ജനത സേവ എന്ന സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ടത് എന്നും മാനേജർ.

ഫണ്ട്‌ ട്രാൻസ്ഫർ ചെയ്യാൻ ആദ്യഘട്ടത്തിൽ താൻ വിസമ്മതിച്ചു. തട്ടിപ്പാണെന്ന് മനസിലായപ്പോൾ പോലീസിൽ വിവരമറിയിച്ചു. തട്ടിപ്പുകാരുമായി കോൾ കണക്ട് ആയതുകൊണ്ട് പേപ്പറിൽ എഴുതിയാണ് ജെറി അമൽദേവിനെ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിച്ചത്.

തട്ടിപ്പിൽ നിന്നും രക്ഷപെട്ടത് ഫെഡറൽ ബാങ്ക് പച്ചാളം ബ്രാഞ്ച് മാനേജർ സജിന മോൾ എസിന്റെ സമയോചിത ഇടപെടൽ മൂലമായിരുന്നു.വെർച്വൽ അറസ്റ്റ്’ ആണെന്ന് വിശ്വസിപ്പിച്ച് പണം തട്ടാനുള്ള ഉത്തരേന്ത്യൻ സംഘത്തിൻ്റെ ശ്രമം ബാങ്ക് മാനേജരും പോലീസും ചേർന്ന് പരാജയപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് സംഭവം. സിബിഐ ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയ സംഘം പണം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു.

ജെറി അമൽദേവിന് തൻ്റെ അക്കൗണ്ടിൽ നിന്ന് പണം ഉടൻ തന്നെ മറ്റൊരു കറൻ്റ് അക്കൗണ്ടിലേക്ക് മാറ്റണമെന്ന സന്ദേശം ലഭിച്ചിരുന്നു. തട്ടിപ്പുകാരുമായി ഹെഡ്ഫോണിൽ സംസാരിച്ചാണ് ജെറി അമൽദേവ് ബ്രാഞ്ച് ഓഫീസിലെത്തിയത്. ബാങ്ക് മാനേജർക്ക് പെരുമാറ്റത്തിൽ സംശയം തോന്നി.

ജെറി കോൾ വിച്ഛേദിച്ചുകഴിഞ്ഞാൽ തുടർനടപടികളുമായി മുന്നോട്ട് പോകാമെന്ന് സജിനമോൾ പറഞ്ഞപ്പോൾ തനിക്ക് കഴിയില്ലെന്ന് ജെറി പറഞ്ഞു. ഇത് തട്ടിപ്പായിരിക്കുമെന്ന് സജിനമോൾ ഒരു പേപ്പറിൽ എഴുതി. പണം കൈമാറാൻ ജെറി തീരുമാനിച്ചു. തട്ടിപ്പുകാർ നൽകിയ അക്കൗണ്ട് നമ്പർ പരിശോധിച്ചപ്പോൾ മാനേജർ ഞെട്ടി.

ഡൽഹി മുഖ്യനഗറിലെ എസ്ബിഐ ശാഖയിൽ ‘ജനത സേവ’ എന്ന പേരിലുള്ള അക്കൗണ്ടായിരുന്നു അത്. തുടർന്ന് സജിന തൻ്റെ സുഹൃത്തായ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ. അനൂപ് ചാക്കോയെ വിവരം അറിയിച്ചു. വിവരമറിഞ്ഞയുടൻ അപകടം മനസ്സിലായ എസ്.ഐ. ഉചിതമായ നടപടി കൈക്കൊള്ളുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments