കർണാടക തുംഗഭദ്ര അണക്കെട്ട് പൊളിയുന്നുവെന്ന് വ്യാജ പ്രചാരണം. മുല്ലപ്പെരിയാര്‍ മോഡലില്‍ സുര്‍ക്കി ഉപയോഗിച്ച് നിര്‍മ്മിച്ച തുംഗഭദ്രയുടെ 32 ഗേറ്റുകളില്‍ ഒരെണ്ണത്തിന്‍റെ ചെയിന്‍ പൊട്ടിയതാണ് ഡാം തകരുന്നു എന്ന രീതിയിലേക്ക് വ്യാജ വാര്‍ത്ത അഴിച്ചു വിടുന്നത്.
ആസൂത്രിത പ്രചരണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് സംശയം.ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവമുണ്ടായത്. ഡാമിന്റെ 32 ഗേറ്റുകളില്‍ ഒന്നിന്റെ ചെയിൻ പൊട്ടിയതിനെത്തടർന്ന് 19–ാം ഗേറ്റ് തുറന്ന് 35,000 ക്യൂസെക്സ് വെള്ളം പുറത്തേക്കൊഴുകി. പിന്നാലെ കൊപ്പൽ, വിജയനഗര, ബെല്ലാരി, റായിപ്പൂർ ജില്ലകളിൽ ജാഗ്രത നിർദേശം പുറപ്പെടുവിക്കുകയും ചെയ്തു. കർണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ ആശ്രയിക്കുന്ന ഡാം നിർമിച്ചത് 1949ലാണ്. 70 വർഷത്തിനിടയിൽ ഇതാദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നത്. ഒരു ലക്ഷം ക്യുസെക്സ് വെള്ളമാണ് ഇതുവരെ ഡാമിൽ നിന്നൊഴുകിയത്.