Thursday, December 26, 2024
Homeഇന്ത്യകർണാടകയിൽ ഉപതെരഞ്ഞെടുപ്പില്‍ കോൺഗ്രസിന് മുന്നേറ്റം

കർണാടകയിൽ ഉപതെരഞ്ഞെടുപ്പില്‍ കോൺഗ്രസിന് മുന്നേറ്റം

ബാംഗ്ലൂർ :- ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും വ്യക്തമായ ലീഡോടെയാണ് കോണ്‍ഗ്രസ് കുതിക്കുന്നത്. കുമാരസ്വാമിക്കും ബിജെപിക്കും കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നിഖിൽ കുമാരസ്വാമി ബഹുദൂരം പിന്നിലാണ്. ഇതിന് മുൻപ് മത്സരിച്ച രണ്ട് തെരഞ്ഞെടുപ്പുകളിലും നിഖിൽ തോറ്റിരുന്നു. കുമാരസ്വാമി വച്ചൊഴിഞ്ഞ ചന്നപട്ടണ മണ്ഡലത്തിൽ നിന്നാണ് നിഖിൽ മത്സരിച്ചത്.

നിഖിലിനെ എൻഡിഎ സ്ഥാനാർഥി ആക്കിയതിൽ പ്രാദേശിക ബിജെപി നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. പ്രതിഷേധിച്ച് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സി പി യോഗേശ്വർ ഏതാണ്ട് വിജയം ഉറപ്പിച്ചു. നാല് വട്ടം മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ ജയിപ്പിച്ച ശിവ്ഗാവും ബിജെപിയെ കൈ വിടുന്ന അവസ്ഥയാണ്. ബസവരാജ് ബൊമ്മയുടെ മകൻ ഭരത് ബൊമ്മയ് ഇപ്പോൾ പിന്നിലാണ്.

ന്യൂനപക്ഷ വോട്ടർമാരുടെ ശക്തമായ ഏകീകരണവും മണ്ഡലം ഉപേക്ഷിച്ച ബൊമ്മയുടെ നടപടിയും ബിജെപിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ശിവ്ഗാവിൽ കോൺഗ്രസ് സ്ഥാനാർഥി യാസിർ ഖാൻ പഠാന് വ്യക്തമായ മേൽക്കൈയോടെയാണ് മുന്നേറുന്നത്.
സണ്ടൂരിൽ കോൺഗ്രസ് സ്ഥാനാർഥി ഇ അന്നപൂർണയും വിജയം ഉറപ്പിച്ചു കഴിഞ്ഞു. ബെല്ലാരി എംപിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മണ്ഡലം വച്ചൊഴിഞ്ഞ ഇ തുക്കാറാമിന്റെ ഭാര്യയാണ് ഇ അന്നപൂര്‍ണ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments