ന്യൂഡൽഹി :- എയിംസിൽ ചികിത്സയിൽ കഴിയുന്ന സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തി കരമെന്നും മരുന്നുകളോട് അനുകൂലമായി പ്രതുകരിക്കുന്നുണ്ടെന്നും പാർട്ടി കേന്ദ്രക്കമ്മിറ്റി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഡൽഹി എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ തന്നെ ചികിത്സയിൽ തുടരുകയാണ് അദ്ദേഹം. കടുത്ത ശ്വാസകോശ അണുബാധയെ തുടർന്ന് ഓഗസ്റ്റ് 19 നാണ് സീതാറാം യ്യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.