Saturday, December 28, 2024
Homeഇന്ത്യജമ്മു കശ്മീര്‍ ഭീകരാക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു

ജമ്മു കശ്മീര്‍ ഭീകരാക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇന്നലെ വൈകിട്ട് നടന്ന ഭീകരാക്രമണം ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യം വെച്ച്. നേരത്തെയും ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ഗാന്ദർബാൽ ജില്ലയിലെ സോനാമാർഗിനടുത്ത് ഗഗൻഗീറിലാണ് ഭീകരർ വെടിവെപ്പ് നടത്തിയത്.

തൊഴിലാളികളുടെ താമസസ്ഥലത്താണ് വെടിവെപ്പുണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. മരണസംഖ്യ എട്ടായി ഉയർന്നിട്ടുണ്ട്.

ആക്രമണത്തിൽ ഒരു ഡോക്ടറും 6 തൊഴിലാളികളും കൊല്ലപ്പെട്ടു. ഇദ്ദേഹം കാശ്മീരുകാരനാണ്. സോനാമാർഗ് മേഖലയിൽ ശ്രീനഗർ–ലേ തുരങ്കനിർമാണത്തിന് എത്തിയ തൊഴിലാളികളാണ് കൊല്ലപ്പെട്ടവർ. ഇവർ കാശ്മീരുകാരല്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി ഒമർ‌ അബ്ദുള്ള രംഗത്തെത്തി. ഭീരുത്വം നിറഞ്ഞതും ക്രൂരവുമായ ആക്രമണമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു

“ഗുരുതരമായി പരിക്കേറ്റവരെ ശ്രീനഗറിലെ എസ്കെഐഎംഎസ് ആശുപത്രിയിലേക്ക് മാറ്റുന്നു. പരിക്കേറ്റവർ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’’– ഒമർ അബ്ദുള്ള എക്സ് പോസ്റ്റിൽ പറഞ്ഞു.തൊഴിലാളികളും മറ്റു ജീവനക്കാരും ക്യാമ്പിലേക്ക് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം. ഇത് രണ്ടാംതവണയാണ് ഇതര സംസ്ഥാന തൊഴിലാളികൾ ആക്രമണത്തിന് ഇരയാകുന്നത്.

കഴിഞ്ഞ ദിവസം ഷോപിയാനിൽ ബിഹാറിൽനിന്നുള്ള തൊഴിലാളിയെ ഭീകരർ വെടിവച്ച് കൊന്നിരുന്നു. ഭീകരരെ കണ്ടെത്താൻ സുരക്ഷാസേന വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി, ഗവർണർ മനോജ് സിൻഹ എന്നിവരും ആക്രമണത്തെ അപലപിച്ചു.

പൊലീസും സൈന്യവും പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. തൊഴിലാളികൾക്കു നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായും കൊല്ലപ്പെട്ടവരുടെ കുടുംബാഗംങ്ങളെ തന്റെ ദുഖം അറിയിക്കുന്നതായും കേന്ദ്രമന്ത്രി നിതിൻ ഗ‍ഡ്കരി എക്സിൽ കുറിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുന്നതിനായി പ്രാർഥിക്കുന്നതായും നിതിൻ ഗ‍‍ഡ്കരി എക്സിൽ കുറിച്ചു. വളരെ സുപ്രധാനമായ ഒരു അടിസ്ഥാന വികസന പ്രോജക്ടിൽ പെട്ടവർക്കു നേരെയാണ് ആക്രമണം നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ സോനാമാർഗ്ഗിനെയും ഗഗാനീറിനെയും ബന്ധിപ്പിക്കുന്ന തുരങ്കത്തിന്റെ നിർമ്മാണത്തിനാണ് ഇതര സംസ്ഥാന തൊഴിലാളികൾ എത്തിയിരുന്നത്. കൊല്ലപ്പെട്ട ഡോക്ടർ കാശ്മീരുകാരനാണ്. ഡോ. ഷാനവാസ് എന്നാണ് ഇയാളുടെ പേര്. ബുദ്ഗാം ജില്ലയിൽ നിന്നുള്ളയാളാണ്. നിരവധി പേർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്.

മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. ആക്രമണം നടന്നയുടനെ സംയുക്ത പോലീസ് സേനയും സിആർപിഎഫും സൈന്യവും സ്ഥലത്തേക്ക് കുതിച്ചെത്തി. കാശ്മീർ ഐജി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments