ഇന്ത്യയിൽ ആർക്കും എം പോക്‌സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. രോഗബാധ സംശയിച്ച യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയി. സംസ്ഥാനങ്ങൾ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി
വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ മങ്കിപോക്സ് ലക്ഷണങ്ങൾ സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില ത്യപ്തികരമായിരുന്നു. കൂടുതൽ നിരീക്ഷണത്തിനായി യുവാവിനെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിരുന്നു.
മങ്കിപോക്സ് വ്യാപനം സ്ഥിരീകരിച്ചിട്ടുള്ള രാജ്യത്ത് നിന്നാണ് യുവാവ് ഇന്ത്യയിലെത്തിയത്. എന്നാൽ തുടർന്ന് നടന്ന പരിശോധനയിൽ യുവാവിന്റെ ഫലം നെഗറ്റീവ് ആയി.മനുഷ്യരിലും മറ്റു ചില മൃഗങ്ങളിലും ഉണ്ടാകാവുന്ന ഒരു പകർച്ചവ്യാധി വൈറൽ രോഗമാണ് കുരങ്ങുവസൂരി അല്ലെങ്കിൽ വാനരവസൂരി എന്നറിയപ്പെടുന്ന മങ്കിപോക്സ്.വീർത്ത ലിംഫ് നോഡുകൾ, കുമിളകൾ രൂപപ്പെടുകയും പിന്നീട് പുറംതോട് രൂപപ്പെടുകയും ചെയ്യുന്ന ചുണങ്ങ് എന്നിവയാണ് ലക്ഷണങ്ങൾ. അണുബാധയുണ്ടായി 5 മുതൽ 21 ദിവസംത്തിനകം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു.