സനാതനധർമത്തെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ തമിഴ്നാട് കായിക മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെതിരെ ബിഹാറിലും കേസ്. മതവികാരം വ്രണപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സംസാരിച്ചു എന്നാരോപിച്ചാണ് കേസ്. ഭോജ്പൂരിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഐപിസി സെക്ഷൻ 298 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സനാതനധർമം ഡെങ്കിപ്പനിയും മലേറിയയും പോലെയാണെന്നായിരുന്നു 2023 സെപിതംബറിൽ നടന്ന പരിപാടിക്കിടെ ഉദയനിധി പറഞ്ഞത്. വിഷയത്തിൽ കർണാടക കോടതി ഉദയനിധിക്ക് സമൻസ് അയച്ചിരുന്നു. വിവാദത്തിൽ ഇദയനിധിക്കെതിരായ പരാതി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.