പ്രമുഖ തമിഴ് നടി കമല കാമേഷ് (72) അന്തരിച്ചു. തമിഴിൽ അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചു. 11 മലയാളം സിനിമകളിലും അഭിനയിച്ചു. ആളൊരുങ്ങി അരങ്ങോരുങ്ങി, അമൃതം ഗമയ,വീണ്ടും ലിസ, ഉത്സവപിറ്റേന്ന് തുടങ്ങിയ മലയാളം സിനിമകളുടെ ഭാഗമായി. തെലുങ്ക്, കന്നഡ സിനിമകളിലും അഭിനയിച്ചു. നടൻ റിയാസ് ഖാൻ മരുമകൻ ആണ്.
നിരവധി മുൻനിര താരങ്ങൾക്ക് കമല കാമേഷ് അമ്മ വേഷം ചെയ്തിട്ടുണ്ട്. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത “വീട്ല വിശേഷം” എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. 1974-ൽ സംഗീതസംവിധായകനായ കാമേഷിനെ കമല വിവാഹം ചെയ്തു. 1984-ൽ കാമേഷ് അന്തരിച്ചു.