Monday, December 16, 2024
Homeഇന്ത്യഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗില്‍ വന്‍ലാഭം വാഗ്ദാനം ചെയ്ത് കറുകുറ്റി സ്വദേശിയില്‍ നിന്ന് 56 ലക്ഷം രൂപ...

ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗില്‍ വന്‍ലാഭം വാഗ്ദാനം ചെയ്ത് കറുകുറ്റി സ്വദേശിയില്‍ നിന്ന് 56 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.

ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗില്‍ വന്‍ലാഭം വാഗ്ദാനം ചെയ്ത് കറുകുറ്റി സ്വദേശിയില്‍ നിന്ന് 56 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ദുബൈയില്‍ സ്ഥിരതാമസമാക്കിയ ഗുജറാത്ത് സ്വദേശി കാര്‍ത്തിക്ക് നീലകാന്ത് ജാനി(49)യെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

നിക്ഷേപത്തിന് ഒണ്‍ലൈന്‍ ഷയര്‍ ട്രേഡിംഗിലൂടെ വന്‍ ലാഭമാണ് തട്ടിപ്പ് സംഘം വാഗ്ദാനം ചെയ്തതെന്ന് അങ്കമാലി പോലിസ് പറയുന്നു. വാട്‌സ്‌ആപ്പ് വഴി ചാറ്റ് ചെയ്താണ് ഇരയുമായി ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് തട്ടിപ്പു സംഘം അയച്ചുകൊടുത്ത ലിങ്കിലൂടെ വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു. ഓരോ ലെവല്‍ കഴിയുമ്ബോള്‍ നിക്ഷേപവും ലാഭവും വര്‍ധിക്കുമെന്നായിരുന്നു ഓഫര്‍. തുടക്കത്തില്‍ ചെറിയ തുകകള്‍ നിക്ഷേപിച്ചു. അതിന് കൃത്യമായി ലാഭവിഹിതം നല്‍കി.

പല അക്കൗണ്ടുകള്‍ വഴിയാണ് ഇവര്‍ ലാഭമെന്ന പേരില്‍ പണം നല്‍കുന്നത്. ഇങ്ങനെ നല്‍കുന്നത് ഇതു പോലെ തട്ടിപ്പിനിരയാകുന്നവര്‍ നിക്ഷേപിക്കുന്ന തുകയാണ്. ഇതോടെ തട്ടിപ്പു സംഘം നിക്ഷേപകന്റെ വിശ്വാസം ആര്‍ജ്ജിച്ചെടുക്കുന്നു. തുടര്‍ന്ന് കൂടുതല്‍ തുക കറുകുറ്റി സ്വദേശി നിക്ഷേപിച്ചു. നിക്ഷേപ തുകയും, കോടികളുടെ ‘ലാഭവും ‘ ആപ്പിലെ ഡിസ്‌പ്ലേയില്‍ കാണിച്ചു കൊണ്ടേയിരുന്നു.

അത് പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍, പിന്‍വലിക്കുന്നതിന് ലക്ഷങ്ങള്‍ സംഘം ആവശ്യപ്പെട്ടു. അപ്പോഴാണ് തട്ടിപ്പു ബോധ്യപ്പെട്ടത്. തുടര്‍ന്ന് പോലിസിനെ സമീപിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീമാണ് അന്വേഷണം നടത്തിയത്.സമാന കുറ്റകൃത്യത്തിന് ഇയാള്‍ക്കെതിരെ മുംബൈയില്‍ നാലു കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments