Monday, January 13, 2025
Homeഇന്ത്യഐപിഎസ് ഓഫീസറായി ആദ്യമായി ചാർജെടുക്കാനുള്ള യാത്രയ്ക്കിടെ 26 കാരനായ ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ ദാരുണാന്ത്യം.

ഐപിഎസ് ഓഫീസറായി ആദ്യമായി ചാർജെടുക്കാനുള്ള യാത്രയ്ക്കിടെ 26 കാരനായ ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ ദാരുണാന്ത്യം.

ഐപിഎസ് ഓഫീസറായി ആദ്യമായി ചാർജെടുക്കാനുള്ള യാത്രയ്ക്കിടെ 26 കാരനായ ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ ദാരുണാന്ത്യം. 2023 ഐപിഎസ് ബാച്ചിലെ കർണാടക കേഡർ ഉദ്യോഗസ്ഥനായ ഹർഷ് ബർദൻ ആണ് വാഹനാപകടത്തിൽ മരിച്ചത്. ഞായറാഴ്ച വൈകിട്ട് കർണാടകയിലെ ഹാസനിൽ വച്ചാണ് അപകടം ഉണ്ടായത്.

അടുത്തിടെയാണ് മധ്യപ്രദേശ് സ്വദേശിയായ ഹർഷ് ബർദൻ മൈസൂരുവിലെ പൊലീസ് അക്കാദമിയിൽ നാല് ആഴ്ചത്തെ പരിശീലനം പൂർത്തിയാക്കിയത്. ഹോളനരസിപൂരിൽ പ്രൊബേഷണറി അസിസ്റ്റൻ്റ് പൊലീസ് സൂപ്രണ്ടായി ചുമതലയേൽക്കുന്നതിനായി ഹാസനിലേക്ക് പോകവെ പൊലീസ് വാഹനത്തിൻ്റെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് വാഹനം സമീപത്തെ വീട്ടിലും റോഡരികിലെ മരത്തിലും ഇടിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹർഷ് ബർദനെ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവർ പരിക്കുകളോടെ രക്ഷപെട്ടു.

ഹർഷ് ബർദന്റെ മരണത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചനം രേഖപ്പെടുത്തി. വർഷങ്ങളുടെ കഠിനാധ്വാനം ഫലം കാണുന്ന ദിവസം ഇത്തരത്തിലൊരപകടം സംഭവിക്കാൻ പാടില്ലായിരുന്നു എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments